ടെഹ്റാൻ: ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് അറിയിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേലിന്റെ ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഞങ്ങൾ യുദ്ധത്തിനില്ലെന്നും, എന്നാൽ രാജ്യത്തിന്റേയും ജനങ്ങളുടെയും അവകാശം സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് തിരിച്ച് മറുപടി നൽകും. ഇനിയും ഇസ്രായേൽ ആക്രമണം തുടർന്നാൽ മോശം സാഹചര്യത്തിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇസ്രായേലിന് സഹായം ചെയ്തുകൊടുക്കുന്നത് അമേരിക്കയാണെന്നും പെസഷ്കിയാൻ വിമർശിച്ചു. ഉചിതമായ സമയത്ത് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.