ടെഹ്റാൻ: മുസ്ലീം ലോകത്തെ തീവ്രവാദത്തിനും ഭിന്നിപ്പിനും കാരണം അമേരിക്കൻ നയങ്ങളാണെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിൻ്റെ (ഐആർജിസി) ചീഫ് കമാൻഡർ ഹുസൈൻ സലാമി കഴിഞ്ഞ ദിവസം പറഞ്ഞു. ടെഹ്‌റാനിലെ മുൻ അമേരിക്കൻ എംബസി ഏറ്റെടുത്തതിൻ്റെ 45-ാം വാർഷിക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയുടെ പ്രതിഭാസവും മുസ്ലീം ലോകത്തെ രക്തരൂക്ഷിതമായ വിഭജനവും” എല്ലാം അമേരിക്കൻ നയങ്ങളുടെ അനന്തരഫലങ്ങളാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അമേരിക്ക നിരന്തമായി ആഗോള സമാധാനത്തേയും സുരക്ഷയേയും കുറിച്ച് സംസാരിക്കും. എന്നാൽ, എല്ലാ കുറ്റകൃത്യങ്ങളുടേയും ഉറവിടം അവരായിരിക്കുമെന്നും സലാമി പറഞ്ഞു.
Also Read: ഖലിസ്ഥാനികളുടെ ആക്രമണത്തിൽ അപലപിച്ച് ട്രൂഡോ
അമേരിക്കയുടെ എംബസി വളപ്പിലേക്കാണ് റാലി നടന്നത്. റാലിയിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഇറാൻ, ഹിസ്ബുള്ള, പലസ്തീൻ എന്നിവയുടെ പതാകകളും ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനിയുടെയും കൊല്ലപ്പെട്ട നേതാക്കളുടെയും ഇറാൻ്റെയും കമാൻഡർമാരുടെയും പ്രാദേശിക പ്രതിരോധ ഗ്രൂപ്പുകളുടെയും ചിത്രങ്ങളും പ്രകടനക്കാർ വീശി. ഗാസയിലും ലെബനനിലും വെടിനിർത്തൽ നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.