ഇറാൻ വിമതൻ ജംഷിദ് ഷർമാദിനെ‌‌ തൂക്കിലേറ്റി

ഷർമാദിനെ വധശിക്ഷയ്ക്കു വിധിച്ചതിന്റെ പേരിൽ 2023ൽ ജർമനി ഇറാന്റെ 2 നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് ജർമനി ഇറാനിലെ അംബാസഡറെ തിരിച്ചുവിളിച്ചു

ഇറാൻ വിമതൻ ജംഷിദ് ഷർമാദിനെ‌‌ തൂക്കിലേറ്റി
ഇറാൻ വിമതൻ ജംഷിദ് ഷർമാദിനെ‌‌ തൂക്കിലേറ്റി

ബർലിൻ: ഭീകരപ്രവർത്തനം ആരോപിച്ച് ഇറാൻ ഭരണകൂടം ജർമൻ പൗരത്വമുള്ള ഇറാൻ വിമതൻ ജംഷിദ് ഷർമാദിനെ (69) തൂക്കിക്കൊന്നു. 2003 മുതൽ യുഎസിലെ കലിഫോർണിയയിൽ സ്ഥിരതാമസമാക്കിയിരുന്ന ഷർമാദിനെ 4 വർഷം മുൻപ് ദുബായിൽനിന്നാണ് ഇറാൻ ഏജന്റുമാർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്.

Also Read :കുടിയേറ്റക്കാരെ തിരിച്ചയച്ച് അമേരിക്ക; ഒരുവർഷത്തിനിടെ 1100 അനധികൃതർ

തിങ്കളാഴ്ചയാണു തൂക്കിലേറ്റിയത്. 2008ൽ ഇറാനിലെ പള്ളിയിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്നാരോപിച്ച് 2023ൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ഷർമാദിനെ വധശിക്ഷയ്ക്കു വിധിച്ചതിന്റെ പേരിൽ 2023ൽ ജർമനി ഇറാന്റെ 2 നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് ജർമനി ഇറാനിലെ അംബാസഡറെ തിരിച്ചുവിളിച്ചു.

Top