ഇസ്രായേൽ പ്രത്യാക്രമണം നടത്തിയാൽ വീണ്ടും തിരിച്ചടികളുണ്ടാകും

ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത തിരിച്ചടി

ഇസ്രായേൽ പ്രത്യാക്രമണം നടത്തിയാൽ വീണ്ടും തിരിച്ചടികളുണ്ടാകും
ഇസ്രായേൽ പ്രത്യാക്രമണം നടത്തിയാൽ വീണ്ടും തിരിച്ചടികളുണ്ടാകും

ടെഹ്റാൻ: കഴിഞ്ഞ ദിവസം ഇറാൻ ഇസ്രയേൽ ലക്ഷ്യം വെച്ച് തൊടുത്ത് വിട്ട 180 ഓളം ബാലിസ്റ്റിക് മിസൈലുകളുടെ പ്രകമ്പനത്തിൽ ഇസ്രയേൽ തിരിച്ചടിച്ചാൽ വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്നും മേജർ ജനറൽ മുഹമ്മദ് ബാഗരി പറഞ്ഞു. ഇസ്രായേലിന്റെ മിലിറ്ററി ഇൻഫ്രാസ്ടെക്ചർ, മൊസാദ് രഹസ്യാന്വേഷണ കേന്ദ്രം, നേവാറ്റിം എയർബേസ്, ഹാറ്റ്സോർ എയർബേസ്, റഡാർ ഇൻസ്റ്റലേഷനുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന്റെ സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാകും ഇനി ആക്രമണം. ഇസ്മാഈൽ ഹനിയ്യ, ഹസൻ നസ്റുല്ല, അബ്ബാസ് നിൽഫോർഷൻ എന്നിവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 2’ എന്ന് പേര് നൽകിയ അക്രമണത്തിൽ 180ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്. ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

Top