CMDRF

ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; തിരിച്ചടി നൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു

അമേരിക്ക ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു

ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; തിരിച്ചടി നൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു
ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; തിരിച്ചടി നൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞങ്ങളെ ആക്രമിച്ച് ഇറാന്‍ വലിയൊരു തെറ്റ് ചെയ്തു. അതിനുള്ള മറുപടി ഉടന്‍ കൊടുക്കും. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല, ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്ക ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇസ്രയേലിനെതിരെ വരുന്ന മിസൈലുകളെ വെടിവെച്ചിടാന്‍ പ്രസിഡന്റ് ബൈഡന്‍ സൈന്യത്തോട് നിര്‍ദേശിച്ചു.

Top