ദോഹ: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ബുധനാഴ്ച ദോഹയില്‍ സന്ദര്‍ശനം നടത്തും . മധ്യേഷ്യയില്‍ ഗസ്സക്കു പിന്നാലെ ലബനാനിലും യെമനിലും ഇസ്രായേല്‍ സംഘര്‍ഷം വ്യാപിക്കുന്ന മധ്യേയാണ് ഇറാന്‍ പ്രസിഡന്റിന്റെ ഖത്തര്‍ സന്ദര്‍ശനം.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഖത്തറിലെത്തുന്നത്. വ്യാഴാഴ്ച നടക്കുന്ന ഏഷ്യ കോഓപറേഷന്‍ ഡയലോഗ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന അദ്ദേഹം, ബുധനാഴ്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ലുസൈല്‍ പാലസില്‍ കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിലും ഉഭയകക്ഷി കരാറുകളിലും ഒപ്പുവെക്കും. ഗസ്സയിലേക്കുള്ള ഇസ്രായേല്‍ ആക്രമണത്തിന് പുറമെ ലബനാനിലേക്കും വ്യാപിപ്പിച്ച സാഹചര്യത്തില്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.