ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മത്സരിക്കാനൊരുങ്ങി മുന്‍ സ്പീക്കര്‍ അലി ലാറിജാനി

ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മത്സരിക്കാനൊരുങ്ങി മുന്‍ സ്പീക്കര്‍ അലി ലാറിജാനി
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മത്സരിക്കാനൊരുങ്ങി മുന്‍ സ്പീക്കര്‍ അലി ലാറിജാനി

ദുബൈ: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാറിജാനി. ഈ മാസം 28 നാണ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചാലും പരമോന്നത നേതാവ് അലി ഖാംനായിയുടെ നേതൃത്തിലുള്ള ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാലെ മത്സരിക്കാനാകൂ. 2021ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഗാര്‍ഡിയന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നില്ല.

എന്നാല്‍ ഇക്കുറി കൗണ്‍സില്‍ അയോഗ്യനാക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ലാറിജാനി മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാനികള്‍ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും യു.എസ് ഉപരോധം പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുമെന്ന് ലാറിജാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top