ഇസ്മായിൽ ഹനിയയുടെ കൊലപാതകം: ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവിന്റെ ഉത്തരവ്

ഇസ്മായിൽ ഹനിയയുടെ കൊലപാതകം: ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവിന്റെ ഉത്തരവ്
ഇസ്മായിൽ ഹനിയയുടെ കൊലപാതകം: ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവിന്റെ ഉത്തരവ്

ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്തിന് പകരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ആയത്തുല്ല അലി ഖാംനഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്രായേൽ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ ഖാംനഈ തന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാന്‍ ചൊവ്വാഴ്ചയാണ് ഇസ്മായിൽ ഹനിയ ഇറാനിലെത്തിയത്. ബുധനാഴ്ച പുലർച്ചെയായിരുന്നു ഹമാസ് നേതാവ് താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇസ്മായിലും അംഗരക്ഷകനും കൊല്ലപ്പെടുകയായിരുന്നു.

സംഘടനയുടെ രാഷ്ട്രീയ നേതാവും ഇസ്രയേലുമായുള്ള ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നയാൾ എന്ന നിലയിൽ, ഇസ്മായിൽ ഹനിയയുടെ കൊലപാതകം നിലവിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളെ പ്രതികൂലമായി ബാധിക്കും. ഹനിയയുടെ കൊലപാതകം ഭീരുത്വ പ്രവർത്തിയാണെന്ന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഹമാസ് മുതിർന്ന നേതാവ് മൂസ അബു മർസൂഖ് പറഞ്ഞു.

Top