അയൺമാൻ റോബർട്ട് ഡൗണി മാർവെലിലേക്ക് തിരിച്ചെത്തി; ഇത്തവണ വില്ലനായി പ്രകടനം

അയൺമാൻ റോബർട്ട് ഡൗണി മാർവെലിലേക്ക് തിരിച്ചെത്തി; ഇത്തവണ വില്ലനായി പ്രകടനം
അയൺമാൻ റോബർട്ട് ഡൗണി മാർവെലിലേക്ക് തിരിച്ചെത്തി; ഇത്തവണ വില്ലനായി പ്രകടനം

അവഞ്ചേഴ്സ്: മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിൽ തിരിച്ചെത്താനൊരുങ്ങി റോബർട്ട് ഡൗണി. സിനിമയിൽ ജെ.ആർ ഡോക്ടർ ഡൂം എന്ന കോമിക്ക് കഥാപാത്രമായിട്ടായിരിക്കും റോബർട്ടിന്റെ രംഗ പ്രവേശം.ഡൂംസ് ഡേ (മെയ് 2026), അവഞ്ചേഴ്സ് സീക്രട് വാർസ് (മെയ് 2027) എന്നീ സിനിമകളിൽ അദ്ദേഹമെത്തുമെന്നാണ് റിപ്പോട്ടുകൾ. ഡൗണിയുടെ തിരിച്ചുവരവ് അനൗൺസ് ചെയ്തത് ,സാൻ ഡിയാഗൊ കോമിക്ക് കോണിലെ മാർവെൽ പാനലിൽ വെച്ചായിരുന്നു . മാർവെൽ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഡൗണി മാർവെല്ലിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തുന്നത്. 2019ൽ റിലീസായ അവഞ്ചേഴ്സ് എൻഡ് ഗെയ്മിന് ശേഷം മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിൽ നിന്നും താരം വിരമിച്ചിരുന്നു.

അയൺ മാൻ ആയി പത്ത് വർഷത്തോളം വേഷമിട്ട താരം എം.സി.യുവിന് വലിയൊരു അടിത്തറ തന്നെ സൃഷ്ടിച്ചിരുന്നു. പിന്നീട് ഇപ്പോൾ വിരമിച്ചതിന് ശേഷം ഡോക്ടർ ഡൂമായാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്.

റസ്സോ ബ്രദേഴ്സിലെ ആൻന്തണി റസ്സോയാണ് ഇക്കാര്യം ലോകത്തോടും മാർവെൽ ആരാധകരോടും അനൗൺസ് ചെയ്തത്. 1962ൽ സ്റ്റാൻ ലീയും ജാക്ക് കിർബിയും സൃഷ്ടിച്ച കോമിക്കാണ് ഡോക്ടർ ഡൂം. ഇപ്പോൾ ഫൻറ്റാസറ്റിക്ക് ഫോർ കോമിക്ക് സീരീസിലെ പ്രധാന വില്ലനാണ് ഈ കഥാപാത്രം.

എന്നാൽ നിലവിൽ ഡൗണിയുടെ കഥാപാത്രം അയൺമാനുമായി ബന്ധം കാണുവോ അതോ വ്യത്യസ്ത കാലഘട്ടത്തിൽ നടക്കുന്ന കഥയാണോ എന്നൊക്കെ അറിയാനുള്ള ആവേശത്തിലും പ്രതീക്ഷയിലുമാണ് ആരാധകർ.

Top