നീറ്റ് പരീക്ഷയിലെ ക്രമക്കേട്, നാല് പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷയിലെ ക്രമക്കേട്, നാല് പേര്‍ അറസ്റ്റില്‍
നീറ്റ് പരീക്ഷയിലെ ക്രമക്കേട്, നാല് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ വിവാദത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രവേശന പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ഗോധ്ര പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. കേസില്‍ 12ഓളം വിദ്യാര്‍ഥികളും വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്റര്‍ അധികൃതരും പ്രതികളാവുമെന്നാണ് സൂചന. അധ്യാപകരാണ് വഡോദരയിലെ കോച്ചിങ് സെന്റര്‍ നടത്തുന്നത്.അധ്യാപകര്‍ക്ക് ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ ഉത്തരമറിയാത്ത ചോദ്യങ്ങള്‍ ഒഴിവാക്കുകയും തുടര്‍ന്ന് അധ്യാപകര്‍ ഇതിന്റെ ഉത്തരം എഴുതി ചേര്‍ക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ രീതിയിലാണ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയത്

മെയ് അഞ്ചിന് ജയ് ജല്‍റാം സ്‌കൂളില്‍ നടന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് വിഭോര്‍ ആനന്ദ്, പ്രിന്‍സിപ്പല്‍ പുരഷോത്തം ശര്‍മ, നീറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് തുഷാര്‍ ഭട്ട് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം പ്രദേശത്തെ ഇമിഗ്രേഷന്‍ ഏജന്‍സി ഉടമയായ പരശുറാം റോയിയും കസ്റ്റഡിയിലായി. നാല് വിദ്യാര്‍ഥികള്‍ 66 ലക്ഷം വീതം പരുശുറാം റോയിക്ക് ക്രമക്കേട് നടത്താനായി നല്‍കിയെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. മൂന്ന് വിദ്യാര്‍ഥികള്‍ ബ്ലാങ്ക് ചെക്കും നല്‍കും. റാവുവാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് പൊലീസ് സംശയം. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സംഘത്തിന് 2.88 കോടി രൂപ നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ബാങ്ക് ചെക്കുകള്‍ ഉള്‍പ്പടെ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Top