കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ന് നടക്കാനിരുന്ന ഫിസിക്കല്‍ കെമിസ്ട്രി പരീക്ഷയില്‍ ക്രമക്കേട്

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ന് നടക്കാനിരുന്ന ഫിസിക്കല്‍ കെമിസ്ട്രി പരീക്ഷയില്‍ ക്രമക്കേട്

കണ്ണൂര്‍: ചോദ്യങ്ങള്‍ മാറിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വീഴ്ച സംഭവിച്ചത്. ഫിസിക്കല്‍ കെമിസ്ട്രി പേപ്പറിന്റെ ചോദ്യത്തിന് പകരം മറ്റൊരു വിഷയത്തിലെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കായി എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ രംഗത്തെത്തി. ചോദ്യപ്പേപ്പര്‍ ഉളളടക്കം മാറിയതില്‍ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

Top