നമ്മളിൽ പലരും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ സാന്നിധ്യം. ഇത് എങ്ങനെ കുറക്കണം എന്ന് നമ്മളിൽ പലർക്കും അറിയുകയും ഉണ്ടാവില്ല. ചീത്ത കൊളസ്‌ട്രോൾ കുറക്കാൻ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം..
ഉലുവ : ഫൈബർ ധാരാളം അടങ്ങിയ ഉലുവ കൊളസ്ട്രോളിനെ കുറക്കാൻ ഗുണം ചെയ്യും
ഓട്സ്: ഫൈബറിനാൽ സമ്പന്നമാണ് ഓട്സ്. ഇത് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കും.
അവക്കാഡോ; ആരോഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും അടങ്ങിയ അവക്കാഡോ, കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്.
Also Read: പെട്ടെന്ന് ഊർജ്ജം ലഭിക്കണോ? എങ്കിൽ കഴിക്കൂ ഈ പത്ത് ഭക്ഷണങ്ങള്‍
പയർ വർഗ്ഗങ്ങൾ: ഫൈബർ ധാരാളം അടങ്ങിയ പയർ വർഗ്ഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും
സാൽമൻ ഫിഷ്: ഒമേഗ ത്രീ, ഫാറ്റി ആസിഡ് അടങ്ങിയ സാൽമൻ ഫിഷ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഗുണം ചെയ്യും
നട്സ്: വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും
Also Read: ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? പ്രാരംഭ ഹൃദ്രോഗ സൂചനകൾ മനസ്സിലാക്കാം
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.