നമ്മുടെ ഇന്നത്തെ കാലത്തെ ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് അധികം പ്രായം ഇല്ലാത്തവരിൽ പോലും പലതരം ജീവിതശൈലി രോഗങ്ങൾ കണ്ടുവരുന്നുണ്ട്, അത് പ്രമേഹരോഗികളുടെ എണ്ണവും കൂട്ടുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ നമുക്ക് ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാം. ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- കാർബോഹൈഡ്രേറ്റ്, പഞ്ചസാര ഒഴിവാക്കുക
ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ പരമാവധി ഡയറ്റില്‍ നിന്നും അവ ഒഴിവാക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും.
- അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
ഇപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം നമ്മുടെ കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കുകയും ചെയ്യും. കൂടാതെ ഇത് പ്രമേഹ സാധ്യതയെ തടയാനും ഏറെ ഗുണം ചെയ്യും.
Also Read: അല്ല, കുറക്കണ്ടേ ബിപി ? കുടിക്കാം പാനീയങ്ങൾ
- വെള്ളം
ധാരാളം വെള്ളം കുടിക്കണം. ഇതും നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
- പച്ചക്കറികള്‍, പഴങ്ങള്‍
ഡയറ്റില്‍ കൂടുതലായും പച്ചക്കറികളും പഴങ്ങളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. നട്സുകളും സീഡുകളും കഴിക്കുന്നതും വളരെ നല്ലതാണ്.
Also Read: ഡയറ്റില്‍ അൽപം നെയ്യ് ചേർത്താലോ? അറിയാം ഗുണങ്ങള്‍
- വ്യായാമം
പതിവായതും കൃത്യതയുള്ളതുമായ ഒരു വ്യായാമ രീതി പിന്തുടരുന്നത് പ്രമേഹത്തെ തടയാൻ ഏറെ സഹായിക്കും. അതിനാല്‍ ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.