ശരീരത്തില്‍ കാല്‍സ്യം കുറവാണോ

ശരീരത്തില്‍ കാല്‍സ്യം കുറവാണോ
ശരീരത്തില്‍ കാല്‍സ്യം കുറവാണോ

കാല്‍സ്യത്തിന്റെ കുറവ് ശരീരത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. വേദനകളെ അവഗണിച്ച് കളയാതെ കൃത്യമായി ചികിത്സ തേടേണ്ടത് ഏറെ പ്രധാനമാണ്. ശാരീരികമായ പല മാറ്റങ്ങളും പലപ്പോഴും പല രോഗങ്ങളുടെയും ലക്ഷണമാകാം. ശരീരത്തിലുണ്ടാകുന്ന വേദന, പെട്ടെന്ന് മെലിഞ്ഞ് പോകുന്നത്, അമിതമായി വണ്ണം വയ്ക്കുന്നത് തുടങ്ങി പലതും രോഗലക്ഷണങ്ങളാകാം. പൊതുവെ പ്രായമായവര്‍ കാലിലെ വേദന, കൈകളിലെ വേദന എന്നിവയൊന്നും കാര്യമാക്കാറില്ല, പക്ഷെ കൃത്യമായി ചികിത്സ തേടിയില്ലെങ്കില്‍ ഇത് ഒരുപക്ഷെ മറ്റ് വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങള്‍ പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആണ് കടന്ന് പോകുന്നത്. ഓരോ പ്രായത്തിലും ശരീരത്തിന് ആവശ്യം പല തരത്തിലുള്ള പോഷകങ്ങളായിരിക്കും. ശരീരത്തിലെ വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കുറവ് ശ്രദ്ധയില്‍പ്പെടുന്നത് പല തരത്തിലുള്ള ലക്ഷണങ്ങളായിരിക്കാം. കാല്‍സ്യം ശരീരത്തിന് പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് കാല്‍സ്യത്തിന്റെ അഭാവം മൂലം സംഭവിക്കുന്നത്. എല്ലുകളുടെയും പല്ലുകളുടെയുമൊക്കെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് കാല്‍സ്യം. ചെറുപ്പം മുതലേ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നവര്‍ക്ക് എല്ലുകളുടെ പ്രശ്നങ്ങള്‍ അധികം ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. ഇവര്‍ പ്രായപൂര്‍ത്തിയാകുമ്പോഴോ വാര്‍ദ്ധക്യത്തിലോ മാത്രമേ എല്ലുകളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ നേരിടേണ്ടിവരൂ. പാലിന് പുറമേ, തൈര്, ചീര, ബ്രൊക്കോളി, മറ്റ് ഇലക്കറികള്‍ തുടങ്ങിയവ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളാണ്. നല്ല ആരോഗ്യത്തോടിരിക്കാന്‍ കാല്‍സ്യം വളരെ പ്രധാനമാണ്.

എല്ലിനും പല്ലിനും മാത്രമല്ല പേശികള്‍ക്കും കാല്‍സ്യം വളരെ ആവശ്യമാണ്. നല്ല ആരോഗ്യമുള്ള മസിലുകള്‍ക്ക് അതുപോലെ വേദന ഇല്ലാതിരിക്കാനും കാല്‍സ്യം ഏറെ പ്രധാനപ്പെട്ടതാണ്. പേശീവലിവ് മൂലമാണ് പലപ്പോഴും കൈ വേദന ഉണ്ടാകുന്നത്. പ്രത്യേകിച്ച് തുടയിലെ പേശികളില്‍ ഇടയ്ക്കിടെ വേദന ഉണ്ടാകാറുണ്ട്. ഇതിനര്‍ത്ഥം ശരീരത്തില്‍ കാല്‍സ്യത്തിന്റെ അഭാവം ഉണ്ടെന്നാണ്. വേണ്ടത്ര ശ്രദ്ധ നല്‍കി പേശികളെ സംരക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്. എല്ലുകളെപ്പോലെ നമ്മുടെ നഖങ്ങളിലും കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൃത്യമായ ഭക്ഷണശൈലിയിലൂടെ മാത്രമേ കാല്‍സ്യം ശരീരത്തില്‍ ലഭിക്കൂ. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതെ വരുമ്പോള്‍ നഖങ്ങള്‍ ദുര്‍ബലമാവുകയും ചെറിയ സ്പര്‍ശനത്തില്‍ തന്നെ പകുതി പൊട്ടിപ്പോകുകയും ചെയ്യും. എത്ര നഖം വളര്‍ത്താന്‍ ശ്രമിച്ചിട്ടും അത് പറ്റാത്തവര്‍ക്ക് ചിലപ്പോള്‍ കാല്‍സ്യത്തിന്റെ കുറവ് മൂലമായിരിക്കാം.

ചിലരില്‍ പെട്ടെന്ന് എല്ലിന് പൊട്ടലുകള്‍ സംഭവിക്കാറുണ്ട്. ചെറുതായിട്ട് എവിടെയെങ്കിലും തട്ടിയാലും മുട്ടിയാലുമൊക്കെ പൊട്ടി പോകുന്നത് ഏറെ പ്രശ്‌നമുള്ള കാര്യമാണ്. പ്രായമാകുന്നവരില്‍ ഇത്തരത്തില്‍ എല്ലുകളുടെ പ്രശ്‌നം വളരെ വലിയ രീതിയില്‍ കണ്ടുവരാറുണ്ട്. പ്രായമേറുന്തോറും ഇത് നമ്മുടെ എല്ലുകളെ ബലപ്പെടുത്തുക മാത്രമല്ല എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുന്നത് എല്ലുകളെ ദുര്‍ബലമാക്കുകയും ഒരു ചെറിയ ഇടി പോലും എല്ലുകള്‍ പൊട്ടാന്‍ ഇടയാക്കുകയും ചെയ്യും. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ നല്ല രീതിയില്‍ നിലനിര്‍ത്തുന്ന കാല്‍സ്യം ശരീരത്തില്‍ കുറവായാല്‍ ശ്വാസനാളത്തിലും കുടലിലും അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാല്‍സ്യത്തിന്റെ അഭാവം പലപ്പോഴും രോഗാണുക്കളെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും നമ്മെ രോഗികളാക്കുകയും ചെയ്യുന്നു. കാല്‍സ്യം കുറവുള്ളവരില്‍ ഇടയ്ക്കിടെ എല്ലുകളിലും സന്ധികളിലും വേദന അനുഭവപ്പെടാറുണ്ട്. കാത്സ്യത്തിന്റെ അളവ് കുറവാണെങ്കില്‍, രാത്രി ഉറക്കം കുറവായിരിക്കും. ഏതെങ്കിലും ജോലിയുടെ കാര്യത്തില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുകയും എല്ലാ സാഹചര്യങ്ങളിലും ക്ഷീണവും അലസതയും നിലനില്‍ക്കുന്നു. സ്ത്രീകള്‍ക്ക് കാല്‍സ്യം കുറവുണ്ടെങ്കില്‍, ആര്‍ത്തവ സമയത്ത് ധാരാളം വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ ആവശ്യത്തിന് കാല്‍സ്യം ഉണ്ടെങ്കില്‍, ആര്‍ത്തവസമയത്ത് വേദന കുറയും. എന്നാല്‍ കാല്‍സ്യം കുറവായാല്‍ അമിത രക്തസ്രാവവും വേദനയും കൂടുതലായി കാണപ്പെടുന്നു. ഗര്‍ഭാശയത്തിന്റെ ശരിയായ വളര്‍ച്ചയിലും സ്ത്രീകളില്‍ അണ്ഡാശയത്തിന്റെ ഹോര്‍മോണ്‍ ഉല്‍പാദനത്തിലും കാല്‍സ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Top