CMDRF

വില്ലനാകുന്നുണ്ടോ കൊളസ്‌ട്രോള്‍ ? ഒറ്റമൂലി പരീക്ഷിച്ചാലോ

വെളിച്ചെണ്ണ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് യഥാർത്ഥത്തിൽ സത്യമല്ല. കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്.

വില്ലനാകുന്നുണ്ടോ കൊളസ്‌ട്രോള്‍ ?  ഒറ്റമൂലി പരീക്ഷിച്ചാലോ
വില്ലനാകുന്നുണ്ടോ കൊളസ്‌ട്രോള്‍ ?  ഒറ്റമൂലി പരീക്ഷിച്ചാലോ

മ്മളിൽ പലരും ഏറെ ബുദ്ധിമുട്ടുന്ന ഒരു രോഗാവസ്ഥയാണ് കൊളസ്‌ട്രോള്‍ എന്നത്. മരുന്നുകള്‍ എത്രതന്നെ കഴിച്ചാലും ഒറ്റമൂലികള്‍ എത്ര പരീക്ഷിച്ചാലും പലരിലും കൊളസ്‌ട്രോള്‍ കുറയാറില്ല. അത്തരത്തില്‍ വിഷമിക്കുന്നവര്‍ക്കായി ഒറ്റമൂലി നോക്കിയാലോ.

വെളിച്ചെണ്ണയും മഞ്ഞളും ചേർന്ന ഒറ്റമൂലി, പരീക്ഷിക്കൂ

രാത്രി കിടക്കും മുന്‍പു വെളിച്ചെണ്ണയില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിലെ അണുബാധയും മുറിവുകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണിത്. നമ്മുടെ ശരീരത്തിന് മഞ്ഞള്‍ നല്ലൊരു അണുനാശിനിയാണ്. ഇത് അണുക്കളെ നശിപ്പിയ്ക്കും.

ഇതുപോലെയാണ് വെളിച്ചെണ്ണയും. ഇന്‍ഫെക്ഷനുകളും മറ്റും തടയാന്‍ വെളിച്ചെണ്ണയും ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി രാത്രി കഴിയ്ക്കുന്നതു കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും ഏറെ നല്ലതാണ്. വെളിച്ചെണ്ണ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് യഥാർത്ഥത്തിൽ സത്യമല്ല. കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്. ഇത് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ദോഷകരമായ കൊളസ്ട്രോള്‍ മറ്റു രൂപങ്ങളിലേയ്ക്ക് മാറ്റി ദോഷം കുറയ്ക്കുകയും ചെയ്യും.

Also Read: വായ്‌ പുണ്ണുകൾ ശരീരം കാണിക്കുന്ന ഗുരുതര രോഗലക്ഷണവുമാകാം‍

നമ്മൾ തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പ് കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. മഞ്ഞളാകട്ടെ, സ്വാഭാവികമായും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മഞ്ഞളിലെ കുര്‍കുമിന്‍ സഹായകമാണ്. പ്രത്യേകിച്ചും ട്രൈഗ്ലിസറൈഡുകളുടെ രൂപീകരണം തടയാന്‍ ഇതു ഏറെ സഹായിക്കും. ഇത് വയര്‍ ചാടുന്നത് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്.

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

Top