നന്നായി ഒന്ന് ബാത്‌റൂമിൽ പോയില്ലെങ്കില്‍ ഉള്ള അസ്വസ്ഥത എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാൽ ഇത്തരത്തില്‍ മലബന്ധം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ, എന്നാലോ ഈ മലബന്ധത്തിന് കാരണങ്ങള്‍ പലതാകാം.. അപ്പോൾ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. അത്തരത്തില്‍ മലബന്ധം തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ചിയാ വിത്തുകൾ
ഒരുപാട് ആന്‍റി ഓക്സിഡന്‍റുകളും ഗണ്യമായ അളവിലുള്ള നാരുകളും നിറഞ്ഞ ചിയ വിത്തുകൾ നമ്മുടെ വയറിന്റെ ദഹന പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. കുടലിലെ വീക്കം കുറയ്ക്കാനും മലബന്ധത്തെ തടയാനും ഈ ചിയാ സീഡുകള്‍ സഹായിക്കും.
ഈന്തപ്പഴം
ഉയർന്ന നാരുകൾ ഉള്ളതിനാൽ ഈന്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും അതിന്റെ കൂടെ ശരീരത്തിലെ രക്തത്തിന്റെ അളവ് കൂട്ടുന്നതിനും സഹായിക്കും.
Also Read: കഞ്ഞിവെള്ളം കുടിച്ചോളൂ
കറ്റാർവാഴ ജ്യൂസ്
ദഹനനാളത്തിലുണ്ടാവുന്ന വീക്കം കുറയ്ക്കാനും മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കറ്റാർവാഴ ജ്യൂസ് സഹായിക്കും.
പെരുംജീരകം- കറുവപ്പട്ട ചായ
കുടലിന്‍റെ ആരോഗ്യത്തിനുള്ള ഒരു പവർഹൗസാണ് ഈ ഹെർബൽ ടീ. പെരുംജീരകത്തിന് ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാനുള്ള കഴിവുണ്ട് , അതുപോലെ കറുവപ്പട്ട ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും നൽകുന്നു. അതിനാല്‍ പെരുംജീരകം- കറുവപ്പട്ട ചായ കുടിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
Also Read: തണ്ണിമത്തന്റെ വിത്ത് കളയരുത്, ഗുണങ്ങളറിയാം
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.