CMDRF

വരണ്ട ചർമം നിങ്ങളെ അലട്ടുന്നുണ്ടോ? ഉപയോഗിക്കാം നാച്ചുറൽ ഫേസ് ടോണറുകൾ

വരണ്ട ചർമം നിങ്ങളെ അലട്ടുന്നുണ്ടോ? ഉപയോഗിക്കാം നാച്ചുറൽ ഫേസ് ടോണറുകൾ
വരണ്ട ചർമം നിങ്ങളെ അലട്ടുന്നുണ്ടോ? ഉപയോഗിക്കാം നാച്ചുറൽ ഫേസ് ടോണറുകൾ

ലപ്പോഴും നമ്മളിൽ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് ചർമത്തിന്റെ ഈർപ്പക്കുറവ്.ഇത് ചർമം വരണ്ടതാക്കുകയും സ്വാഭാവിക സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുകയും ചെയ്യുന്നു.എന്നാൽ വളരെ നാച്ചുറൽ ആയി തന്നെ ഈ പ്രശ്നത്തെ നമുക്ക് മറികടന്നാലോ..നോക്കാം ആറു പ്രകൃതിദത്ത ഫേസ് ടോണറുകൾ.

കറ്റാർവാഴ ടോണർ

ഈർപ്പം നിലനിർത്തുന്നതിനും സോഫ്റ്റ് ആക്കുന്നതിനും ആയ ഗുണങ്ങൾക്ക് പേരുകേട്ടതാണ് കറ്റാർവാഴ ജ്യൂസ്. ഇത് വെള്ളത്തിൽ കലർത്തി ടോണർ ആയി ഉപയോഗിക്കാം. ചർമ്മത്തിന് ജലാംശവും വരൾച്ചയിൽ നിന്ന് ആശ്വാസവും നൽകുന്നതിന് ഇത് സഹായിക്കുന്നു.

വെള്ളരിക്ക ടോണർ

വെള്ളരിക്ക അതിന്റെ ഗുണങ്ങളായ തണുപ്പ് നിലനിർത്തുന്നതിലും, അടങ്ങിയിട്ടുള്ള ജലാംശത്തിന്റെ അളവിലും വളരെ മികച്ചതാണ്. കറ്റാർവാഴ ജെല്ലുമായി വെള്ളരിക്ക ജ്യൂസ് കലർത്തി ടോണറായി ഉപയോഗിക്കുന്നത് വരണ്ട ചർമ്മത്തിനും ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു.

റോസ് വാട്ടർ ടോണർ

പ്രകൃതിദത്തമായി തന്നെ വളരെയേറെ ഗുണങ്ങളുള്ള ഒന്നാണ് റോസ് വാട്ടർ.ഇതിലെ ജലത്തിന്റെ അംശം വരണ്ട ചർമത്തെ മൃദുവാക്കുകയും ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇതിൽ ഗ്ലീസറിൻ ചേർക്കുന്നത് അതിന്റെ മൊയ്‌സ്ചറൈസിങ് ഗുണങ്ങൾ വർധിപ്പിക്കുകയും, ചർമ്മത്തിന് ഉണർവ്വ് നൽകുകയും ചെയ്യുന്നു.

ഗ്രീൻ ടീ ടോണർ

ആന്റി ഓക്സിഡുകളാൽ സമ്പന്നമായ ഗ്രീൻ ടീ ക്ക്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ധാരാളമുണ്ട്. ഇത് തേനിൽ ചേർത്ത് ഉപയോഗിക്കുന്നത് ചർമ്മത്തിന് അധിക ഈർപ്പം നൽകുകയും കാലാവസ്ഥ മാറ്റം പോലുള്ള പ്രശ്നകളിൽ നിന്ന് മുഖത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ചമോമൈൽ ടോണർ

വരണ്ടതും സെൻസിറ്റീവ് ആയി ചർമ്മത്തിന് അനുയോജ്യമായ ടോണറാണ് ചമോമൈൽ. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾക്കൊപ്പം ബദാം ഓയിൽ ചേർത്ത് ഉപയോഗിക്കുന്നത് മോയ്‌ച്ചറൈസിങ് ഗുണവും ചർമ്മത്തിനെ പോഷിപ്പിക്കുകയും ചെയ്യുന്നു.

ലാവെൻഡർ ടോണർ

ആന്റി- ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ലാവെൻഡർ എസ്സെൻഷ്യൽ ഓയിലിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അല്പം തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഗ്ലീസറിനും ലാവെൻഡർ ഓയിലും ചേർത്ത് ഉപയോഗിക്കാം.ഇത് വരണ്ട ചർമ്മത്തെ ശാന്തമാക്കി ആവശ്യമായ ഈർപ്പം നിലനിർത്തുന്നു.

NASRIN HAMSSA

Top