CMDRF

മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിന് ദോഷമോ ?

മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിന് ദോഷമോ ?
മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിന് ദോഷമോ ?

മുട്ടയുടെ ഗുണങ്ങളിൽ 90 ശതമാനം അടങ്ങിയിട്ടുള്ളത് മഞ്ഞയിലാണ്. വെള്ളയിൽ പ്രോട്ടീൻ മാത്രമാണ് അടങ്ങിയിട്ടുള്ളതെന്നതാണ് വാസ്തവം. മുട്ട മഞ്ഞയിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജം അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകൾ, പൊട്ടാസ്യം, മിനറലുകൾ എന്നിവയും മഞ്ഞയിലുണ്ട്.

മുട്ടയുടെ മഞ്ഞയിൽ അയേൺ, കാൽസ്യം, മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ്, ഫാറ്റ് സോലുബിൾ വൈറ്റമിനുകളായ വൈറ്റമിൻ എ, ബി6, വൈറ്റമിൻ ബി12, വൈറ്റമിൻ കെ, വൈറ്റമിൻ ഡി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിൽ 2 ശതമാനം പ്രോട്ടീനുകളുമുണ്ട്. ഇവ നമ്മുടെ ആമാശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ്. കാരണം ഇതിലെ അമിനോ ആസിഡുകൾ ഈ ഗുണം നൽകുന്നു.

മുട്ടയുടെ വെള്ളയിൽ കലോറി കുറവും പ്രോട്ടീൻ കൂടുതലുമാണ്. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും ചർമസംരക്ഷണത്തിനും സഹായിക്കുന്നു. ഇതിലെ വിറ്റാമിൻ ഡി കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. മഞ്ഞക്കരുവിലെ വിറ്റമിൻ കെ രക്തം കട്ടപിടിക്കുന്നത് തടയുന്നു. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള കോളിൻ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിൽ ഒമേഗ- 3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. അതേസമയം, കൊളസ്‌ട്രോൾ നില അധികം ഉള്ളവർ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം ഭക്ഷണത്തിൽ മുട്ടയുടെ മഞ്ഞക്കരു ഉൾപ്പെടുത്തുക.

Top