കുളിക്കുമ്പോൾ മുടി ഊരിപ്പോകുന്നത് നിരാശയുണ്ടാക്കുന്നുണ്ടോ ?

പലപ്പോഴും കുളിയ്ക്കുമ്പോള്‍ സാധാരണയെക്കാൾ കൂടുതല്‍ മുടി കൊഴിഞ്ഞു പോകുന്നതായി തോന്നിക്കാണും. മറ്റ് സമയത്ത് മുടി കൊഴിച്ചില്‍ ഇല്ലാത്തവര്‍ക്ക് പോലും അനുഭവപ്പെടുന്ന പ്രശ്‌നമാകാം ഇത്. നമ്മുടെ തന്നെ ചില വളരെ ചെറിയ രീതിയിലുള്ള അശ്രദ്ധകളാണ് ഇത്തരം പ്രശ്‌നത്തിന് വഴിയൊരുക്കുന്നത്.

കുളിക്കുമ്പോൾ മുടി ഊരിപ്പോകുന്നത് നിരാശയുണ്ടാക്കുന്നുണ്ടോ ?
കുളിക്കുമ്പോൾ മുടി ഊരിപ്പോകുന്നത് നിരാശയുണ്ടാക്കുന്നുണ്ടോ ?

ഥാർത്ഥത്തിൽ മുടി കൊഴിയുന്നതാണ് വളരാതിരിയ്ക്കുന്നതിനേക്കാള്‍ നമ്മളിൽ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം. ഇത് നമ്മളിലുണ്ടാക്കുന്ന നിരാശയും അപകർഷതാബോധവും അത്ര ചെറുതല്ല. ഇതിന് പരിഹാരമായി പല വഴികള്‍ തേടുന്നവരുമുണ്ട്. എന്നിട്ടും പരിഹാരം കാണാന്‍ സാധിയ്ക്കാത്തവരും നമ്മളിൽ തന്നെ ധാരാളമുണ്ട്.

പലരും പരാതി പറഞ്ഞ് നാം കേട്ടുകാണും, പലപ്പോഴും കുളിയ്ക്കുമ്പോള്‍ സാധാരണയെക്കാൾ കൂടുതല്‍ മുടി കൊഴിഞ്ഞു പോകുന്നതായി തോന്നിക്കാണും. മറ്റ് സമയത്ത് മുടി കൊഴിച്ചില്‍ ഇല്ലാത്തവര്‍ക്ക് പോലും അനുഭവപ്പെടുന്ന പ്രശ്‌നമാകാം ഇത്. നമ്മുടെ തന്നെ ചില വളരെ ചെറിയ രീതിയിലുള്ള അശ്രദ്ധകളാണ് ഇത്തരം പ്രശ്‌നത്തിന് വഴിയൊരുക്കുന്നത്.

Also Read: നമുക്ക് തടി കുറയ്ച്ചാലോ, ബ്രോക്കോളി കൊണ്ട് !

HAIR LOSS – SYMBOLIC IMAGE

ജടയുള്ള മുടി

പലരും കുളിയ്ക്കാനായി പോകുന്നത് മുടി കെട്ടിവച്ചപാടേയാണ്. മുടി അതേ രീതിയില്‍ അഴിച്ചിട്ട് വെള്ളത്തിന് കീഴിലായി കുളിയ്ക്കുമ്പോള്‍ മുടിയിൽ ജട നേരത്തെയുള്ളത് കൂടുതല്‍ കെട്ടു പിടിയ്ക്കാനും മുടി പൊട്ടാനും പൊഴിയാനുമെല്ലാം സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ കുളിയ്ക്കുന്നതിന് മുന്‍പായി മുടി ചീകി ജട നീക്കിയ ശേഷം മുടി കഴുകുന്നതാണ് നല്ലത്. അല്ലാത്തപക്ഷം മുടി പോകാന്‍ സാധ്യതയേറെയാണ്.

കുളിക്കുന്ന രീതി

മുടി പോകാന്‍ കാരണമാകുന്ന മറ്റൊരു പ്രധാന ശീലമാണ് നാം കുളിയ്ക്കുന്ന രീതിയിലുള്ള തെറ്റുകൾ. പലരും നല്ല ഫോഴ്‌സിലാണ് ഷവറിന് ചുവട്ടില്‍ നിന്ന് വെള്ളം തുറന്നിട്ട് കുളിയ്ക്കുക. ഈ വെള്ളം തലയിലേക്ക് കുത്തി വീഴുമ്പോള്‍ അത് നമ്മുടെ മുടിവേരുകളെ ദുര്‍ബലപ്പെടുത്തുവാന്‍ ഇടയാക്കും. പ്രത്യേകിച്ചും മുടിവേരുകള്‍ ദുര്‍ബലമായ മുടിയെങ്കില്‍. ഇത് മുടി പൊഴിയാനുള്ള ഒരു പ്രധാന കാരണമാണ്.

Also Read: ഉണ്ടോ ‘തീ​രു​മാ​നോ’ഫോ​ബി​യ​ ?

SYMBOLIC IMAGE

ഷാംപൂ

ഷാംപൂ ധാരാളം ഇട്ട് പതപ്പിച്ച് മുടി കഴുകുന്നവർ ആണ് അടുത്ത വിഭാഗം. പ്രത്യേകിച്ചും കെമിക്കലുകള്‍ അടങ്ങിയ ഷാംപൂ ഉപയോഗിയ്ക്കുന്നത്, അതും കൂടുതല്‍ അളവില്‍ ഉപയോഗിയ്ക്കുന്നത് ഏറെ ദോഷം വരുത്തും. ഇത് മുടി വല്ലാതെ വരണ്ടു പോകുവാൻ ഇടയാക്കും. ഷാംപൂ ഉപയോഗിയ്ക്കുന്നതിനൊപ്പം കണ്ടീഷണര്‍ കൂടി ഉപയോഗിച്ചില്ലെങ്കില്‍ മുടി പോകാന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ചും വരണ്ട് പറന്ന് കിടക്കുന്ന മുടിയെങ്കില്‍.

അശ്രദ്ധ

പലരും വളരെ അശ്രദ്ധയോടെ മുടി കഴുകുന്നു. കൂടാതെ മുടി കഴുകുമ്പോൾ അധികം ബലം പ്രയോഗിയ്ക്കുകയും വളറെ റഫായി മുടി കൈകാര്യം ചെയ്യുകായും ചെയ്യുന്നു. ഇതുപോലെ മുടി അമര്‍ത്തിത്തോര്‍ത്തുന്നതും, വല്ലാതെ മുടിയിലെ ഈര്‍പ്പം വലിച്ചെടുക്കുന്ന തരത്തിലെ ടവല്‍ ഉപയോഗിച്ച് മുടി തുടയ്ക്കുന്നതും ഇത്തരം ടവല്‍ മുടിയില്‍ കെട്ടി വയ്ക്കുകയും ചെയ്യുന്നു.

Also Read: സ്ട്രെച്ച് മാർക്കുകൾ ആണോ പ്രശ്നം? വീട്ടിൽ തന്നെ പരിഹാരമുണ്ട് !

ഇതെല്ലാം തന്നെ മുടിയെ ദുര്‍ബലമാക്കുന്നു. നനഞ്ഞു കഴിയുമ്പോള്‍ മുടി കൂടുതല്‍ ദുര്‍ബലപ്പെടുന്നത് വളരെ സാധാരണയുമാണ്. ഇതെല്ലാം മുടി വേരോടെ പോകാനുള്ള കാരണങ്ങളാണ്.

Top