CMDRF

നരയാണോ പ്രശ്‌നം? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

പ്രകൃതിദത്തമായവ ഉപയോഗിച്ച് നിങ്ങളുടെ നരയൊന്ന് മാറ്റാന്‍ ശ്രമിച്ച് നോക്കൂ

നരയാണോ പ്രശ്‌നം? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
നരയാണോ പ്രശ്‌നം? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ത് പ്രായക്കാരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തലമുടിയിലെ നര. ഈ നര മാറാന്‍ വേണ്ടി പലരും എന്തൊക്കെയോ വാരി തലയില്‍ തടവി ഉള്ള നരയും കൂടുതലാക്കുകയും മുടി കൊഴിയാനുമൊക്കെ ഇടയാക്കാറുണ്ട്. മുടി നരക്കാനുള്ള കാരണങ്ങള്‍ പലതാണ്. മുടിയില്‍ നടക്കുന്ന പരീക്ഷണങ്ങളും പ്രയോഗിയ്ക്കുന്ന കെമിക്കലുകളുമെല്ലാം തന്നെ മുടി നരയ്ക്കുള്ള കാരണമാകും. ഇതല്ലാതെ പോഷകക്കുറവ്, സ്ട്രെസ് പോലുള്ള ചില കാര്യങ്ങള്‍ എല്ലാം തന്നെ നര വരുന്നതിന് കാരണമാകും.

മുടിയുടെ നര മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുണ്ടെങ്കില്‍ കെമിക്കലുകളൊന്നും തലയില്‍ ഉപയോഗിക്കാതിരിക്കണം. മുടിയുടെ നര മാറാന്‍ പലരും കൃത്രിമ ഡൈകള്‍ ഉപയോഗിക്കാറുണ്ട്. ഇവ ഉപയോഗിക്കുന്നത് ചിലപ്പോള്‍ നിങ്ങളുടെ ആരോഗ്യത്തിന് വരെ ദോഷകരമാക്കിയേക്കാം. എന്നാല്‍ നിങ്ങള്‍ പ്രകൃതിദത്തമായവ ഉപയോഗിച്ച് നിങ്ങളുടെ നരയൊന്ന് മാറ്റാന്‍ ശ്രമിച്ച് നോക്കൂ. അത്തരത്തില്‍ അല്പം തൈരും വെളിച്ചെണ്ണയും ഉണ്ടെങ്കില്‍ തന്നെ നിമിഷ നേരം കൊണ്ട് നര കറുപ്പിക്കാം. എങ്ങനെയാണ് ചെയ്യേണ്ടതെന്നല്ലേ? പറഞ്ഞു തരാം.

Also Read: അത്ര സെയ്ഫല്ല ‘കരളിന്‍റെ’ കാര്യം! തള്ളരുത് ഈ മുന്നറിയിപ്പ്

വെളിച്ചെണ്ണ, തൈര്, കാപ്പിപ്പൊടി എന്നിവയാണ് ഇതിനായി വേണ്ടത്. ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. നന്നായി തുരുമ്പിച്ച ചീനച്ചട്ടി എടുത്താല്‍ കൂടുതല്‍ ഫലം ലഭിക്കും. ഇനി ഇതിലേക്ക് ആവശ്യമായ അളവില്‍ കാപ്പിപ്പൊടിയും അതിന്റെ അതേ അളവില്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് തൈര് കൂടി ചേര്‍ക്കുക. അര മണിക്കൂര്‍ ഇത് അടച്ച് വെക്കണം. പിന്നീട് ഇത് നന്നായി നര ഉള്ള മുടിയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ തലയില്‍ വച്ചതിന് ശേഷം ഈ താളി ഉപയോഗിച്ച് തല കഴുകുക. ആദ്യ ഉപയോഗത്തില്‍ തന്നെ ഫലം കാണാം. ഒന്ന് പരീക്ഷിച്ച് നോക്കിക്കോളൂ.

Top