തേന്‍ മധുരമാണ്, ആരോഗ്യകരമായ മധുരമെന്ന് പറയാം. തേന്‍ കഴിയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണോ എന്നറിയാം. സാധാരണ കൃത്രിമ മധുരങ്ങള്‍ പോലെ ഇത് ആരോഗ്യത്തിന് ദോഷം വരുത്തില്ല. മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുകയും ചെയ്യും. എന്നാല്‍ മധുരം പൊതുവേ കഴിക്കാന്‍പാടില്ലാത്ത പ്രമേഹരോഗികള്‍ക്ക് ഇത് കഴിയ്ക്കാമോ എന്നതാണ് പലരുടേയും സംശയം. നല്ല ശുദ്ധമായ തേനാണെങ്കില്‍ മിതമായ തോതില്‍ പ്രേമേഹ രോഗികള്‍ക്കും ഉപയോഗിയ്ക്കാം . എന്നാല്‍ ഇത് മിതമായി ഉപയോഗിയ്ക്കണം എന്നത് ഏറെ പ്രധാനമാണ്. ഇതില്‍ ഗ്ലൈസമിക് ഇന്‍ഡെക്സ് എന്നത് കുറവാണെങ്കിലും ഇതില്‍ മധുരം അടങ്ങിയിട്ടുണ്ട് . അതിനാല്‍ തന്നെ കൂടുതലായി ഉപയോഗിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകുന്നു.
അതേ സമയം മിതമായ തോതില്‍ ഉപയോഗിച്ചാല്‍ ഇത് നല്‍കുന്ന പല ഗുണങ്ങളും ഉണ്ട്. പ്രമേഹരോഗികള്‍ക്ക് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. പ്രമേഹ ബാധിതര്‍ക്ക് പൊതുവേ ക്ഷീണം തോന്നുന്നത് സാധാരണയാണ്. ഇതിന് പരിഹാരമായി ഉപയോഗിയ്ക്കാവുന്ന വഴിയാണ് തേന്‍. ഇതിലെ മധുരം ഊര്‍ജമായി മാറാന്‍ കഴിവുള്ളതാണ്. ഇതിനാല്‍ ശരീരത്തിന് ഉന്മേഷവും ഊര്‍ജവും നല്‍കാന്‍ സാധിയ്ക്കും. തേന്‍ ശരീരത്തില്‍ സി പെപ്റ്റൈഡുകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നു. പാന്‍ക്രിയാസ് ഉല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് സി പെപ്റ്റൈഡുകള്‍. ഇന്‍സുലിന്‍ ഉല്‍പാദത്തിന് ഇത് സഹായിക്കുന്നു. ഇതിലൂടെ പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്നു. ഇന്‍സുലിന്‍ കുറവാണ് പല പ്രമേഹരോഗികളും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന്. അമിതമായ വണ്ണം പല പ്രമേഹരോഗികളും നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ഇതിനുള്ള പരിഹാരം കൂടിയാണ് തേന്‍. തേന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ്. മധുരമാണെങ്കിലും മിതമായി ഉപയോഗിച്ചാല്‍ ഇത് തടി കുറയ്ക്കും. ഇതിലെ ഫ്രക്ടോസ് ആണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇതിലൂടെയും തടി കുറയും. മാത്രമല്ല, ആല്‍ക്കലൈന്‍ ഗുണങ്ങളുളള ഇത് കുടല്‍ ആരോഗ്യത്തിനും മികച്ചതാണ്. നല്ല ദഹനത്തിനും ശോധനയ്ക്കും ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്.