CMDRF

ഉറക്കമില്ലായ്മ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ ? പരിഹാരമായി ഇതാ ഒൻപത് ഹെൽത്ത് ടിപ്സ്

ഉറക്കമില്ലായ്മ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ ? പരിഹാരമായി ഇതാ ഒൻപത് ഹെൽത്ത് ടിപ്സ്
ഉറക്കമില്ലായ്മ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ ? പരിഹാരമായി ഇതാ ഒൻപത് ഹെൽത്ത് ടിപ്സ്

എന്ത് തന്നെ പറഞ്ഞാലും ഈ ഉറക്കം ഒരു വലിയ സംഭവമാണല്ലേ. ഉറക്കം നഷ്ടപ്പെട്ടാൽ പിന്നെ ആരോഗ്യം മുഴുവൻ അവതാളത്തിലാകുമെന്ന് ഉറപ്പാണ്. ഏറ്റവും നന്നായി തലച്ചോറിനെ റീചാർജ് ചെയ്യാനും മാനസികമായ ഉന്മേഷം ലഭിക്കാനും നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാൽ ആ ഉറക്കം ശരിയായില്ലെങ്കിലോ നമുക്ക് വളരെ അധികം അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടാകാം.ഇത്രയും പ്രധാനപ്പെട്ട ഉറക്കം നഷ്ടപ്പെടുത്താൻ ആരും ആഗ്രഹിക്കില്ലല്ലോ. നല്ല ഉറക്കം ലഭിക്കാൻ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കാം:

∙ എല്ലാ ദിവസവും കഴിവതും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
∙ പ്രായമായവരിൽ ദിവസം 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്.
∙ ഉറങ്ങുന്നതിനു മുൻപ് നിങ്ങൾ ലഘുവായ ശാരീരികാധ്വാനം ആവശ്യമുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഉറക്കത്തെ സഹായിക്കും.
∙ കിടക്കുന്നതിനു 2 മണിക്കൂർ മുൻപെങ്കിലും വൈകുന്നേരത്തെ ആഹാരം കഴിച്ചിരിക്കണം.
∙ പകൽ കുറച്ചു സമയം ആവിശ്യത്തിന് സൂര്യപ്രകാശം ഏൽക്കുന്നതു നല്ലതാണ്.
∙ കിടക്കുന്നതിനു മുൻപ് ചായയും കാപ്പിയും ഒഴിവാക്കി, ആവശ്യമെങ്കിൽ ഒരു ഗ്ലാസ് ചൂടു പാൽ കുടിക്കാം.
∙ ഉറങ്ങുന്നതിനു തൊട്ടുമുൻപ് ടിവി കാണുന്നതും കംപ്യൂട്ടർ, മൊബൈൽ എന്നിവ ഉപയോഗിക്കുന്നതും ഒഴിവാക്കുക.
∙ ഉറങ്ങാൻ പോകുന്നതിനു മുൻപ് ഗൗരവമുള്ള പ്രശ്‌നങ്ങളെക്കുറിചുള്ള ചിന്ത ഒഴിവാക്കാം.
∙ കട്ടിലിനു സമീപം പെട്ടെന്ന് ഓൺ ചെയ്യാവുന്ന തരത്തിൽ ഒരു ലൈറ്റ് ക്രമീകരിക്കുന്നതും ഉറക്കത്തിന് നല്ലതാണ്.

Top