CMDRF

രാത്രി എപ്പോഴും ചോറാണോ കഴിക്കുന്നത്…? എങ്കിൽ ഇതൊന്ന് അറിഞ്ഞോളു

രാത്രിയിൽ അധികവും ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്

രാത്രി എപ്പോഴും ചോറാണോ കഴിക്കുന്നത്…? എങ്കിൽ ഇതൊന്ന് അറിഞ്ഞോളു
രാത്രി എപ്പോഴും ചോറാണോ കഴിക്കുന്നത്…? എങ്കിൽ ഇതൊന്ന് അറിഞ്ഞോളു

വിടെ ചെന്നാലും വിശക്കുമ്പോൾ ഇത്തിരി ചോറും കറിയും കിട്ടിയാൽ നമ്മുക്ക് അത് ധാരാളമാണ്. എന്നാൽ എപ്പോഴും ഇങ്ങനെ ചോറ്‍ കഴിക്കുന്നത് നല്ലതാണോ… അല്ല എന്നാണ് വിദ​ഗ്​ദർ പറയുന്നത്. അമിത അളവിൽ ചോറ് ശരീരത്തിലെത്തുന്നത് കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. അതുകൊണ്ട് ദിവസം ഒരു നേരം മാത്രം ചോറ് കഴിക്കാനാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രാത്രി കഠിനമായ പ്രവർത്തനങ്ങളിലൊന്നും ശരീരം ഏർപ്പെടാത്തതിനാൽ ചോറ് ദഹിക്കാൻ ഒരുപാട് സമയമെടുക്കും. ഇത് ദഹന പ്രക്രിയയെ ബാധിക്കും. കൊഴുപ്പ്, കാർബോ ഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങൾ രാത്രി കഴിക്കരുത്.

രാത്രി ഉറങ്ങുന്നതിന് മുമ്പ് വയറു നിറച്ച് ചോറ് കഴിക്കുന്നത് ദഹനം മന്ദഗതിയിലാകാൻ ഇടയാക്കും. ഇത് വയറില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. അതിനാല്‍ രാത്രി ചോറ് കഴിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ രാത്രി ഏഴ് മണിക്കു മുമ്പ് മിതമായ അളവില്‍ മാത്രം ചോറ് കഴിക്കാം.കാർബോഹൈഡ്രേറ്റിനാൽ സംമ്പുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. ഇതുമൂലം വയര്‍ ചാടാനും ശരീരഭാരം വര്‍‌ധിക്കാനും കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുക.

Also Read: പാൽ കുടിച്ചാൽ കൂടുമോ ശരീരഭാരം!

രാത്രി വൈകിയും ഭക്ഷണം കഴിക്കുന്നത് ശരിയല്ല. ഇത് ഭാരം വർദ്ധിപ്പിക്കുന്നതിനും കൊളസ്‌ട്രോൾ കൂടുന്നതിനും കാരണമാകുന്നു. രാത്രി ഭക്ഷണത്തിന് മൂന്ന് മണിക്കൂർ കഴിഞ്ഞ് മാതച്രമാകണം ഉറക്കം. നല്ല ഉറക്കം ലഭിക്കുന്നത് ഭക്ഷണം നിയന്ത്രിക്കുന്നത് സഹായിക്കും. ഉറക്കം കുറയുന്നത് അമിത ഭക്ഷണം കഴിക്കാൻ ഇടയാക്കും. ചോറില്‍ ആവശ്യത്തിന് പ്രോട്ടീനോ ആരോഗ്യകരമായ കൊഴുപ്പോ വിവിധ പോഷകങ്ങളോ ഇല്ല. അതിനാല്‍ ഇവ മിതമായ അളവില്‍ കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.

Also Read: വണ്ണം കുറയ്ക്കണോ ? ഉറപ്പായും ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

രാത്രിയിൽ അധികവും ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഇതിന്റെ ഫലമായി നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പൊതുവേ രാത്രിയിൽ ഊർജ്ജം ധാരളമടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. രാത്രി ചപ്പാത്തി കഴിക്കുന്നത് വളരെ നല്ലതാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ചപ്പാത്തി. സ്ഥിരമായി രാത്രി ചപ്പാത്തി കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഊര്‍ജ്ജം. ഊര്‍ജ്ജം ധാരാളമടങ്ങിയ ഭക്ഷണമാണ് ചപ്പാത്തി. ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമായ രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.

Top