CMDRF

‘പീപ്പിൾ പ്ളീസെർ’ ആണോ ? എല്ലാവരെയും സന്തോഷിപ്പിക്കണമെന്ന ചിന്തയുണ്ടോ !

നമ്മുടെ മാനസികാരോഗ്യത്തിനു മുൻതൂക്കം കൊടുത്തുകൊണ്ടാകണം തീർച്ചയായും നാം മറ്റുള്ളവരുമായി ഇടപെടേണ്ടത്.

‘പീപ്പിൾ പ്ളീസെർ’ ആണോ ? എല്ലാവരെയും സന്തോഷിപ്പിക്കണമെന്ന ചിന്തയുണ്ടോ !
‘പീപ്പിൾ പ്ളീസെർ’ ആണോ ? എല്ലാവരെയും സന്തോഷിപ്പിക്കണമെന്ന ചിന്തയുണ്ടോ !

മ്മളിൽ ചിലർ ഉ വളരെ പാവം ആയിട്ടായിരിക്കും പെരുമാറുന്നത്, മറ്റുള്ളവരെ വേദനിപ്പിക്കാതെ! പലപ്പോഴുമത് സ്വന്തം വ്യക്തിത്വവും സന്തോഷങ്ങളും ഒക്കെ പണയം വെച്ചുകൊണ്ടാകും. അങ്ങനെ മറ്റുള്ളവരെയെല്ലാം എപ്പോഴും സന്തോഷത്തിൽ ആക്കാൻ അമിതമായി ശ്രമിക്കുന്ന വ്യക്തികളാണ് നമ്മളിൽ പലരും. എന്നാൽ അതിന്റെ ചില പ്രശ്നങ്ങളെ കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഐഡന്റിറ്റി അഥവാ വ്യക്തിത്വം ഇല്ലാതെയാകുന്നു

മറ്റുള്ളവർ പറയുന്ന എല്ലാ കാര്യങ്ങളെയും അംഗീകരിക്കുന്ന ഒരാൾ ആണ് നിങ്ങൾ എങ്കിൽ സ്വന്തം ലക്ഷ്യങ്ങളും ഇഷ്ടങ്ങളും മറന്നുപോകുന്ന അവസ്ഥ ഉണ്ടാകും. നമ്മുടെ സ്വന്തം അഭിപ്രായങ്ങൾ പറയാൻ മടിക്കും. നമ്മളുടെ വ്യക്തിത്വം എങ്ങനെയാണ് എന്ന് പ്രതിഫലിപ്പിക്കാനുള്ള അവസരം നഷ്ട്ടപ്പെടും.

മനസ്സു മടുക്കുന്ന അവസ്ഥ

നമ്മൾ പരിചയപ്പെടുന്ന എല്ലാവരുടെയും ആഗ്രഹം അനുസരിച്ചു പെരുമാറാൻ ശ്രമിക്കുമ്പോൾ അത് ചില സമയങ്ങളിൽ നമ്മുടെ മനസ്സിന് അസ്വസ്ഥതയും, മനസ്സു പെട്ടെന്ന് മടുത്തുപോകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായേക്കാം. ഇതുകാരണം സങ്കടവും ടെൻഷനും ഉണ്ടാകും.

കുറ്റപ്പെടുത്തുമ്പോൾ തകർന്നുപോകുന്ന അവസ്ഥ

മറ്റുള്ളവരോട് താൻ ഇത്രമാത്രം കരുതൽ കാണിച്ചിട്ടും അവർ തന്റെ ആത്മാർത്ഥത തിരിച്ചറിയുന്നില്ലല്ലോ എന്ന ചിന്ത മനസ്സിനെ വല്ലാതെ വിഷമിപ്പിക്കും.

ആവശ്യങ്ങൾക്ക് മാത്രം സൗഹൃദം കാണിക്കുകയാണ് എന്ന തോന്നൽ

ഒരു കാര്യത്തിലും ഒരിക്കലും അഭിപ്രായങ്ങൾ പറയാതെ ഇരിക്കുന്നു എന്നതിനാൽ നമ്മുടെ ബുദ്ധിമുട്ട് മറ്റുള്ളവർ മനസ്സിലാക്കാതെ പോയേക്കാം. അതുകൊണ്ട് തന്നെ നമ്മുടെ കാര്യങ്ങൾ ഒരു വേള പറയുമ്പോൾ അത് അവർ മനസ്സിലാക്കാതെ പോകുകയും അവരുടെ കാര്യങ്ങൾ നടത്തിയെടുക്കാൻ മാത്രമുള്ള സൗഹൃദമായി അവരത് കണക്കാക്കുമ്പോൾ സങ്കടപ്പെടേണ്ടി വരുന്ന അവസ്ഥ ഉണ്ടായേക്കാം.

Also Read : പാഷൻ ഫ്രൂട്ട് സ്ഥിരമായി കഴിക്കുന്നുണ്ടോ ?

ആത്മവിശ്വാസം തകർന്ന അവസ്ഥ

പല കാര്യങ്ങൾക്കും വേണ്ടി മറ്റുള്ളവരെ ഒരുപാട് ആശ്രയിക്കുകയും അവർ നൽകുന്ന നല്ല വാക്കുകൾക്കായി ഒരുപാട് ആഗ്രഹിക്കുകയും ചെയ്യുന്ന രീതി അത്ര ഗുണകരമല്ല. മറ്റുള്ളവർ നല്ല അഭിപ്രായം പറയുമ്പോൾ മാത്രമാണ് എനിക്ക് സ്വയം വില തോന്നുന്നത് എന്ന് വിശ്വസിക്കുമ്പോൾ അത് നമുക്ക് ഒരുപാട് നെഗറ്റീവ് ആയി ബാധിക്കും. മറ്റുള്ളവർ ചെറിയ കുറ്റപ്പെടുത്തലുകൾ നടത്തുമ്പോൾപോലും അതു നമ്മുടെ ആത്മവിശ്വാസത്തെ വലിയ രീതിയിൽ തകർത്തുകളയും.

SYMBOLIC IMAGE

ടെൻഷനും സമാധാനമില്ലായ്മയും

മറ്റുള്ളവരുടെ അംഗീകാരത്തിനായി നിരന്തരം ശ്രമിക്കുന്ന രീതി നമ്മുടെ മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്തും.

മറ്റുള്ളവർ എന്തു കരുതും എന്ന അമിത ഉത്കണ്ഠ

നോ പറഞ്ഞാൽ സൗഹൃദം നഷ്ടമാകുമോ, താൻ ഒറ്റപെടുമോ എന്നുള്ള പേടി. അതേപോലെ മറ്റുള്ളവർക്ക് തന്നോട് ഇഷ്ടം തോന്നുന്ന രീതിയിൽ മാത്രം താൻ പെരുമാറണം എന്ന നിർബന്ധം വലിയ മാനസിക സമ്മർദ്ദമാണ് യഥാത്ഥത്തിൽ വ്യക്തികളിൽ ഉണ്ടാക്കുക.

സാധാരണഗതിയിൽ മറ്റുള്ളവരോട് സഹാനുഭൂതി എന്നത് തീർച്ചയായും നമുക്കാവശ്യമുള്ള ഒരു സ്വഭാവഗുണമാണ്. എന്നാൽ നമുക്ക് മറ്റുള്ളവരെ എല്ലായ്പ്പോഴും സന്തോഷത്തിലാക്കിവെക്കാൻ സാധ്യമാവില്ല എന്ന യഥാർത്ഥ്യം അംഗീകരിക്കാനുള്ള മനസ്സുകൂടെ നമുക്ക് ഉണ്ടായില്ല എങ്കിൽ വലിയ സങ്കടം അനുഭവിക്കേണ്ടതായി വന്നേക്കാം. അതേസമയം ചെറുപ്പകാലം മുതലേ മറ്റുള്ളവരുടെ സ്നേഹവും അംഗീകാരവും നഷ്ടപ്പെടുമോ എന്ന ഭയം ഇവരിൽ ഉള്ളതായി കാണാൻ കഴിയും. ഇതോടൊപ്പം ചെറുപ്പകാലത്ത് ഒറ്റപ്പെടലും അവഗണനയും നേരിട്ട വ്യക്തികളിൽ ഈ സ്വഭാവരീതി വളർന്നുവരാൻ സാധ്യത അധികമാണ്. കൂടാതെ പെർഫക്ഷനിസം (perfectionism) ഉള്ളവരിലും തന്റെ നന്മകൾ മാത്രമേ മറ്റുള്ളവർ അറിയാൻ പാടുള്ളൂ എന്ന നിർബന്ധം ഉണ്ടാവുകയും അതുകൊണ്ട് തന്നെ അവർ എല്ലാവർക്കും സന്തോഷം ഉണ്ടാകുന്ന രീതിയിൽ മാത്രം പെരുമാറുകയും ചെയ്യും.

Also Read : ഞായറാഴ്ച വൈകുന്നേരങ്ങളിൽ ഉത്കണ്ഠ വരാറുള്ളവരാണോ ? വഴിയുണ്ട് …

നമ്മുടെ മാനസികാരോഗ്യത്തിനു മുൻതൂക്കം കൊടുത്തുകൊണ്ടാകണം തീർച്ചയായും നാം മറ്റുള്ളവരുമായി ഇടപെടേണ്ടത്. ഇത്തരത്തിൽ സ്വന്തം വില കാണാതെ പോകുന്ന രീതി എന്തുതന്നെയായാലും മാറ്റിയെടുക്കണം. മറ്റുള്ളവർക്ക് പ്രാധാന്യം കൊടുക്കുന്നതിനോടൊപ്പം സ്വന്തം സമാധാനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ബാലൻസ് ചെയ്തു മുന്നോട്ടുപോകാൻ നമ്മൾ ശ്രമിക്കണം. ഒപ്പം നമ്മുടെ ചിന്താഗതിയിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം.

Top