വിരലുകളില്‍ ഞൊട്ട ഒടിക്കുന്നത് ദൂഷ്യമോ

വിരലുകളില്‍ ഞൊട്ട ഒടിക്കുന്നത് ദൂഷ്യമോ
വിരലുകളില്‍ ഞൊട്ട ഒടിക്കുന്നത് ദൂഷ്യമോ

ടയ്ക്ക് കൈയിലെയും കാലിലെയുമൊക്കെ ഞൊട്ട ഒടിച്ച് വിടുന്നത് പലര്‍ക്കും കണ്ടുവരുന്ന ഒരു സ്വഭാവമാണ്. വെറുതെ ഒരു നേരംപോക്കിനു ചെയ്യുന്നതാണെങ്കിലും ഇത് ചെയ്യാന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെറുതെ ഇരിക്കുമ്പോള്‍ മാത്രമല്ല, ടെന്‍ഷന്‍ കൂടുമ്പോഴും പലരും ഇത്തരത്തില്‍ ചെയ്യാറുണ്ട്. കൈയിലും കാലിലെയും വിരലുകളിലെയും കഴുത്തിലെയുമൊക്കെ ഞൊട്ട വിടാറുണ്ട്. വിരലുകളിലെയും മറ്റും ഞൊട്ട ഒടിക്കുമ്പോള്‍ ശബ്ദം വരുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? വിരലുകളിലെ ഞൊട്ട ഒടിക്കുമ്പോള്‍ ശബ്ദം കേള്‍ക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. രണ്ട് എല്ലുകള്‍ ചേര്‍ന്നാണ് ഒരു ജോയിന്റ് ഉണ്ടാകുന്നത്. ഈ എല്ലുകള്‍ക്കിടയില്‍ സൈനോവില്‍ ഫ്‌ലൂയിഡ് അടങ്ങിയിട്ടുണ്ട്. ജോയിന്റില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട് മാറ്റാന്‍, അതുപോലെ ഊര്‍ജ്ജം നല്‍കാനും ബാക്ടീരിയകളെ തുരത്താനുമാണ് ഈ ഫ്‌ലൂയിഡ് ഉപയോഗിക്കുന്നത്. സന്ധികള്‍ക്കിടയില്‍ തങ്ങി നില്‍ക്കുന്ന വായു കുമിളകളാണ് പൊട്ടുമ്പോഴാണ് ഇത്തരത്തില്‍ ശബ്ദം കേള്‍ക്കുന്നത്. ചില സാഹചര്യങ്ങളില്‍ ലിഗമെന്റസ്, ടെണ്ടന്റ്‌സ് എന്നിവ സ്‌ട്രെച്ച് ചെയ്യുമ്പോഴും ഇത് ഉണ്ടാകാം.കൈവിരലുകളില്‍ മാത്രമല്ല സൈനോവില്‍ ഫ്‌ലൂയിഡുള്ള മറ്റ് ശരീര ഭാഗങ്ങളില്‍ നിന്നും ഇത്തരം ഞൊട്ട കേള്‍ക്കാം.

കൈകളിലെയും മറ്റും ഞൊട്ട വിടുമ്പോഴുള്ള ശബ്ദം കേള്‍ക്കുമ്പോള്‍, നമ്മുടെ പേശികള്‍ തളര്‍ന്ന് ഉന്മേഷം പ്രാപിച്ചതായി നാം കരുതുന്നു. എന്നാല്‍ ഇത് പലപ്പോഴും ചെയ്യുന്നത് എല്ലുകളുടെയും ലിഗമെന്റുകളുടെയും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത് തേയ്മാനം ഉണ്ടാക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡോക്ടര്‍ ഡോണാള്‍ഡ് ഹംഗര്‍ തന്റെ പരീക്ഷണത്തിലൂടെ തെളിയിച്ചിരുന്നു. തുടര്‍ച്ചയായി 50 വര്‍ഷം ഇടത്ത് കൈയില്‍ ഞൊട്ട ഒടിക്കുകയും വലത് കൈയില്‍ ഞൊട്ട വിടാതിരിക്കുകയും ചെയ്താണ് അദ്ദേഹം പരീക്ഷണം നടത്തിയത്. 50 വര്‍ഷത്തിന് ശേഷം ഇരുകൈകളിലെ ജോയിന്റുകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് മനസിലാക്കിയതോടെ ആണ് അദ്ദേഹം ഇത് അപകടകാരികയല്ലെന്ന് തെളിയിച്ചത്. എങ്കിലും ശരിക്കും ഇത് നല്ലതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

കൈയില്‍ ഞൊട്ട ഒടിക്കുന്നത് പലര്‍ക്കും ഒരു ശീലമായി മാറിയിരിക്കുകയാണ്. കൈകളില്‍ ഇത്തരത്തില്‍ ചെയ്യുന്നത് പ്രശ്‌നമുണ്ടാക്കില്ലെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത്തരത്തില്‍ സംഭവിക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ശരീരത്തിന്റെ ഭാരം താങ്ങുന്ന ജോയിന്റുകളില്‍ ഇത്തരത്തില്‍ ശബ്ദം കേട്ടാല്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് തേയ്മാനം കാരണമായേക്കാം. കഴുത്തിന്റെ ഭാഗത്ത്, നട്ടെല്ല്, കാല്‍ മുട്ട് എന്നി ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഞൊട്ട കേള്‍ക്കുന്നത് സന്ധിതേയ്മാനത്തിന്റെ ലക്ഷണമായേക്കാം. പ്രായമായവര്‍ ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. വിരലുകളില്‍ ഞൊട്ട ഒടിക്കുമ്പോള്‍ സന്ധികള്‍ക്കിടയില്‍ നിന്ന് വേദനയുണ്ടായാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ശബ്ദം കേള്‍ക്കാതെ വേദനയാണ് വരുന്നതെങ്കില്‍ അത് വാദ രോഗങ്ങള്‍ക്ക് കാരണമാകും.

Top