ക്ലിക്കായോ കൊട്ടുകാളി ? കളക്ഷൻ കണക്കുകൾ പുറത്ത്

സൂരി നായകനാകുന്ന കൊട്ടുകാളിയെ കുറിച്ച് കമൽഹാസൻ എഴുതിയ കുറിപ്പ് ശിവകാർത്തികേയൻ പുറത്തുവിട്ടിരുന്നു.

ക്ലിക്കായോ കൊട്ടുകാളി ? കളക്ഷൻ കണക്കുകൾ പുറത്ത്
ക്ലിക്കായോ കൊട്ടുകാളി ? കളക്ഷൻ കണക്കുകൾ പുറത്ത്

ന്നബെൻ നായികയായി വന്ന തമിഴ് ചിത്രം ആണ് കൊട്ടുകാളി നിരൂപക പ്രശംസ നേടി. നായികയായി മികച്ച പ്രകടനമാണ് അന്നാ ബെൻ ചിത്രത്തിൽ നടത്തിയതെന്നാണ് പ്രതികരണം. അതേസമയം സൂരിയുടെ കൊട്ടുകാളി 84 ലക്ഷമാണ് കളക്ഷൻ ആകെ നേടിയിരിക്കുന്നത്.

ചെറിയ ബജറ്റിൽ എത്തിയ ഒരു ചിത്രം ആയതിനാലും വാണിജ്യ സ്വഭാവമില്ലാത്തതിനാലും കൊട്ടുകാളി കളക്ഷൻ കുതിപ്പ് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. എന്നാൽ സൂരി നായകനാകുന്ന കൊട്ടുകാളിയെ കുറിച്ച് കമൽഹാസൻ എഴുതിയ കുറിപ്പ് ശിവകാർത്തികേയൻ പുറത്തുവിട്ടിരുന്നു. തമിഴിൽ ഇനിയും ഇങ്ങനയുള്ള നല്ല സിനിമകൾ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് കമൽഹാസൻ എഴുതിയിരുന്നുന്നു. ഇങ്ങനെ കൊട്ടുകാളി മനോഹരമായ ഒരു സിനിമാ ഭാഷയിലെടുത്തതിന് അഭിനന്ദനമെന്നും ഉലകനായകൻ കമൽഹാസൻ എഴുതിയിരുന്നു.

Also Read: തുംബാഡ്’ വീണ്ടും; ആഗസ്റ്റ് 30ന് റീ-റിലീസെന്ന് റിപ്പോർട്ടുകൾ

കൊട്ടിക്കേറിയോ കൊട്ടുകാളി

തമിഴ് നടൻ സൂരി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പി എസ് വിനോദ് രാജാണ്. കൊട്ടുകാളിയുടെ നിർമാണം നടൻ ശിവകാർത്തികേയനാണ് ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 23നാണ് അന്നാ ബെൻ ചിത്രം കൊട്ടുകാളി പ്രദർശനത്തിന് എത്തിയതും പ്രേക്ഷക ശ്രദ്ധയാകർഷിച്ചതും. സൂരിയുടെയും അന്നാ ബെന്നിന്റെയും കൊട്ടുകാളി ചിത്രത്തിന്റെ ഛായാഗ്രാഹണം ബി ശക്തിവേലുമാണ് നിർവഹിച്ചത്.

Also Read: കൊണ്ടല്‍’ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി

അതേസമയം സൂരി നായകനായി വേഷമിട്ട് മുമ്പെത്തിയ ചിത്രായ ഗരുഡന് ഇന്ത്യയിൽ ഏകദേശം മൂന്ന് കോടിയോളം റിലീസിന് മാത്രം നേടാൻ കഴിഞ്ഞിരുന്നു. അതേസമയം മലയാള നടൻ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തിൽ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. ഗരുഡൻ ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടിയിൽ ഇന്ത്യയിൽ പ്രദർശനത്തിന് എത്തിയപ്പോഴും വൻ ഹിറ്റായിരുന്നു. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേർന്നാണ് നിർമാണം. ആർതർ വിൽസണാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. അതേസമയം ഉണ്ണി മുകുന്ദനും വേഷമിട്ട ഗരുഡന്റെ സംഗീതം യുവ ശങ്കർ രാജയാണ് നിവ്വഹിച്ചിട്ടുള്ളത്.

Top