സ്വന്തം നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയില്‍ നിന്ന് മമ്മൂട്ടിക്ക് പ്രതിഫലം കിട്ടാറുണ്ടോ? ഈ ചോദ്യത്തിന് മറുപടി പറയുകയാണ് താരം. മമ്മൂട്ടി നായകനാകുന്ന ‘ടര്‍ബോ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്‍ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാലറി ക്രൈറ്റീരിയയെ കുറിച്ച് വ്യക്താമാക്കിയത്.
മമ്മൂട്ടി കമ്പനിക്ക് റെമ്യൂണറേഷന്‍ തരാതിരിക്കാന്‍ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് റെമ്യൂണറേഷന്‍ വാങ്ങണം. അതിന് ഞാന്‍ ടാക്‌സും കൊടുക്കണം. എത്രത്തോളം കുറച്ച് വാങ്ങിയാലും ചോദ്യം വരും സ്വന്തം കമ്പനിക്കല്ലെ എന്ന്, പക്ഷെ ഒരു പരിധിക്കപ്പുറത്തേക്ക് നമുക്ക് കുറയ്ക്കാനും കഴിയില്ല. അതുകൊണ്ട് എന്റെ പേരില്‍ ശമ്പളം എഴുതിയെടുത്തേ പറ്റു. പിന്നെ നഷ്ടം വന്നാല്‍ നമുക്ക് തരാനുള്ള കാശ് നഷ്ടമാകും (ചിരിച്ചു കൊണ്ട്), മമ്മൂട്ടി വ്യക്തമാക്കി. നിരൂപക ശ്രദ്ധ നേടിയതും ബോക്‌സ് ഓഫീസില്‍ ഹിറ്റായതുമായ സിനിമകള്‍ മമ്മൂട്ടി കമ്പനി ഒരുക്കിയിട്ടുണ്ട്. നാല് ചിത്രങ്ങളാണ് ഇതുവരെ ഈ നിര്‍മ്മാണ കമ്പനി ഒരുക്കിയിട്ടുള്ളതെങ്കിലും അഞ്ചാമനായി മമ്മൂട്ടി-മിഥന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ടര്‍ബോ’ കൂടിയെത്തുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഏറ്റവും വിലയ ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണ് ടര്‍ബോ.