CMDRF

പപ്പായയുടെ കുരു ഡയറ്റിൽ ഉൾപ്പെടുത്തലുണ്ടോ? അറിയാം ഗുണങ്ങൾ

ഫൈബർ ധാരാളം അടങ്ങിയ പപ്പായ കുരു ശരീരഭാരം നിയന്ത്രിക്കാനും ഏറെ സഹായിക്കും.

പപ്പായയുടെ കുരു ഡയറ്റിൽ ഉൾപ്പെടുത്തലുണ്ടോ? അറിയാം ഗുണങ്ങൾ
പപ്പായയുടെ കുരു ഡയറ്റിൽ ഉൾപ്പെടുത്തലുണ്ടോ? അറിയാം ഗുണങ്ങൾ

പ്പായ ധാരാളം കഴിക്കുന്നവരാണ് നമ്മൾ അല്ലെ ? അതിന് ധാരാളം ഗുണങ്ങളും ഉണ്ട്. അപ്പോൾ പിന്നെ ഈ പപ്പായയുടെ കുരു നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാലോ.. കൗതുകം തോന്നുന്നുണ്ടോ ? അറിയാം ഗുണങ്ങൾ.

പ്രോട്ടീൻ

പ്രോട്ടീനുകളുടെ കലവറയാണ് പപ്പായയുടെ കുരു. അതിനാൽ ശരീരത്തിന് പ്രോട്ടീൻ ലഭിക്കാൻ പപ്പായയുടെ കുരു കഴിക്കാം.

ദഹനം

പപ്പായയുടെ കുരുവിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ പപ്പായ കുരുവിൽ പപ്പെയിൻ എന്ന എൻസൈമും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഏറെ സഹായിക്കും.

Also Read: ഗ്രാമ്പു മുടികൊഴിച്ചിൽ കുറയ്ക്കുമോ? ഇങ്ങനെയൊന്ന് ഉപയോ​ഗിച്ച് നോക്കൂ

PAPPAYA

ഹൃദയാരോഗ്യം

പപ്പായ കുരുവിലുള്ള ഒലീക് ആസിഡ്, മോണോ സാച്വറേറ്റഡ് ഫാറ്റി ആസിഡ് എന്നിവ കൊളസ്‌ട്രോൾ കുറക്കാനും, അതുവഴി നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പ്രതിരോധശേഷി

പപ്പായയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുള്ളത് പോലെ തന്നെ പപ്പായയുടെ കുരുവിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

വണ്ണം കുറക്കാൻ

ഫൈബർ ധാരാളം അടങ്ങിയ പപ്പായ കുരു ശരീരഭാരം നിയന്ത്രിക്കാനും ഏറെ സഹായിക്കും.

Also Read: ഡയറ്റില്‍ ഒരു ചെറുനാരങ്ങ ഉള്‍പ്പെടുത്തിയാലോ? അറിയാം ഗുണങ്ങള്‍

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top