CMDRF

പ്രോട്ടീന്‍ പൗഡര്‍ ആരോഗ്യത്തിന് ഗുണമോ ദോഷമോ

പ്രോട്ടീന്‍ പൗഡര്‍ ആരോഗ്യത്തിന് ഗുണമോ ദോഷമോ
പ്രോട്ടീന്‍ പൗഡര്‍ ആരോഗ്യത്തിന് ഗുണമോ ദോഷമോ

രീരത്തിന് ആവശ്യമായ മൂന്ന് പ്രധാന പോഷകങ്ങളിലൊന്നാണ് പ്രോട്ടീന്‍ അഥവാ മാംസ്യം . ശരീര പേശികളുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ഇത് ആവശ്യമാണ് , ചര്‍മം ,നഖം ,എല്ലുകള്‍ , രക്തം,ഹോര്‍മോണുകള്‍, എന്‍സൈമുകള്‍ ,ആന്റിബോഡി എന്നിങ്ങനെ എല്ലാത്തിനും പ്രോട്ടീന്‍ അനിവാര്യമാണ് . ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ഭക്ഷണത്തില്‍ നിന്നും പോരാതെ വരുമ്പോഴുണ് പ്രോട്ടീന്‍ സപ്പ്‌ളിമെന്റുകള്‍ എടുക്കേണ്ടി വരുന്നത് . പ്രോട്ടീന്‍ പൗഡറുകളുടെ അമിതമായ ഉപയോഗം മസിലുകള്‍ വലുതാക്കുമെന്നുള്ള ധാരണ തികച്ചും തെറ്റാണ്. പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ മസിലുകള്‍ കൂട്ടാനുള്ള ഒന്നല്ല മറിച്ച് ഡയറ്ററി സപ്ലിമെന്റുകളാണ് . മസിലുകള്‍ ബലപ്പെടുത്താനും ആകര്‍ഷകമായ രുപം നല്‍കാനും പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നതിലൂടെ സാധിക്കും.

പക്ഷെ പ്രോട്ടീന്‍ അളവ് കൂടുതലായി ശരീരത്തിലെത്തുന്നതും ദോഷകരമാണ് . ഇത് അനവധി ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു . അതുപോലെ തന്നെ ക്ഷീണം , തലവേദന, ,മലബന്ധം , തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട് . അമിതമായ പ്രോട്ടീന്‍ ഉപയോഗം വൃക്കകളെ തകരാറിലാക്കുമെന്നാണ് ആരോഗ്യരംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത് .വിദഗ്ധരുടെ അഭിപ്രായം തേടിയതിനു ശേഷമേ ഇത്തരം സപ്പ്‌ളിമെന്റുകള്‍ ഉപയോഗിക്കാവൂ.

Top