പച്ചവെള്ളത്തിലാണോ അരി കഴുകുന്നേ? സൂക്ഷിക്കണം!

പ്ലാസ്റ്റിക് ബാഗുകളിലും സഞ്ചികളിലുമെല്ലാം നിറച്ച്‌ നമുക്ക് മുൻപില്‍ എത്തുന്ന ഈ അരി പച്ചവെള്ളത്തില്‍ മാത്രം കഴുകിയാല്‍ പോര.

പച്ചവെള്ളത്തിലാണോ അരി കഴുകുന്നേ? സൂക്ഷിക്കണം!
പച്ചവെള്ളത്തിലാണോ അരി കഴുകുന്നേ? സൂക്ഷിക്കണം!

മ്മൾ മലയാളികൾ ഒരു നേരം എങ്കിലും അരിയാഹാരം കഴിക്കാതെ ജീവിക്കാൻ പറ്റാത്തവർ ആണ്. അതേസമയം ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുമ്പോഴും ചോറ് നമ്മുടെ പ്രിയപ്പെട്ടതായി തുടരുന്നു.
ശരിക്കും ചോറാണ് നമ്മുടെ ഊർജ്ജം. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ ചോറ് നമുക്ക് തരിക മുട്ടൻ പണിയാണ്. എങ്ങനെയെന്ന് അല്ലെ ആലോചിക്കുന്നത്, നോക്കാം…

അരി വേവിച്ചു കൊണ്ടാണ് നാം ചോറുണ്ടാക്കുന്നത്. എന്നാല്‍ നമ്മുടെ മിക്ക വീടുകളിലും ചോറ് വയ്ക്കാൻ അരി കഴുകുന്നത് പച്ച വെള്ളത്തില്‍ ആയിരിക്കും. പ്ലാസ്റ്റിക് ബാഗുകളിലും സഞ്ചികളിലുമെല്ലാം നിറച്ച്‌ നമുക്ക് മുൻപില്‍ എത്തുന്ന ഈ അരി പച്ചവെള്ളത്തില്‍ മാത്രം കഴുകിയാല്‍ പോര. ചൂട് വെള്ളം കൊണ്ട് തന്നെ വേണം കഴുകാൻ.

Also Read: ബ്രേക്ക്ഫാസ്റ്റിന് ഇഡലി ആയാലോ?

എങ്ങനെ കഴുകണം?

WASHING RICE- SYMBOLIC IMAGE

നമ്മൾ കടയിൽ നിന്നും വാങ്ങുന്ന അരിയിൽ പ്രാണികള്‍ മുതല്‍ രാസവസ്തുക്കള്‍ വരെ ഉണ്ടാകും. അതിനാല്‍ പച്ചവെള്ളത്തില്‍ അഞ്ചോ ആറോ തവണ കഴുകുന്നത് കൊണ്ടൊന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചെറുചൂട് വെള്ളത്തില്‍ കഴുകണമെന്ന് പറയുന്നത്. അത് പോലെ തന്നെ ചോറ് വയ്ക്കാൻ ഉപയോഗിക്കുന്ന പാത്രത്തിലും കുക്കറിലും ഇട്ട് അരി കഴുകുന്നതും ഒട്ടും നല്ലതല്ല.
ആദ്യമായി ആവശ്യമുള്ള അരി വാവട്ടം ഉള്ള പാത്രത്തില്‍ എടുക്കണം. ശേഷം ഇതിലേക്ക് ചൂട് വെള്ളം ഒഴിക്കാം. അര മണിക്കൂറോളം നേരം ഈ അരി ഇങ്ങനെ വയ്ക്കുക. ശേഷം നന്നായി തന്നെ കഴുകി എടുക്കുക. ബാക്കി ചൂട് വെള്ളം ഉണ്ടെങ്കില്‍ രണ്ടോ മൂന്നോ പ്രാവശ്യം അരി കഴുകി എടുക്കുകയും വേണം.

Also Read: ഇന്ത്യയിലേത് ഭൂമിയെ സംരക്ഷിക്കാനുതകുന്ന ഭക്ഷണക്രമം !

നമ്മളിങ്ങനെ ചൂട് വെള്ളം കൊണ്ട് അരി കഴികുമ്പോൾ ചെറിയ പ്രാണികള്‍ നശിച്ച്‌ പോകും. അഴുക്കും പൊടിയും പോകും. ഇങ്ങനെ ഇട്ട് വെക്കുന്ന അരി കുതിരുന്നു എന്നതിനാല്‍ അത് വേഗത്തില്‍ വെന്ത് കിട്ടുകയും ചെയ്യണം. അരി കഴുകുമ്പോൾ കൈകൊണ്ട് നന്നായി തിരുമ്മി വേണം കഴുകാൻ. ഇത് അരിയ്ക്ക് മുകളിലെ അന്നജം നീക്കം ചെയ്യാൻ ഏറെ സഹായിക്കും. എന്തായാലും ആരോഗ്യപരമായി പാകം ചെയ്താല്‍ മികച്ച ഭക്ഷണം തന്നെയാണ് ചോറ്, ഒഴിച്ച് കൂടാനാവാത്ത ഒന്ന് ആയതോണ്ട് തന്നെ ചൂട് വെള്ളം ഒഴിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

Top