അമേരിക്കയെ വിറപ്പിച്ച് ബോംബ് ഭീഷണി; പിന്നില്‍ റഷ്യയെന്ന് ആരോപണം

ഭീഷണികളൊന്നും ഇതുവരെ റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടായതാണെന്ന് വിശ്വസനീയമായ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍

അമേരിക്കയെ വിറപ്പിച്ച് ബോംബ് ഭീഷണി; പിന്നില്‍ റഷ്യയെന്ന് ആരോപണം
അമേരിക്കയെ വിറപ്പിച്ച് ബോംബ് ഭീഷണി; പിന്നില്‍ റഷ്യയെന്ന് ആരോപണം

രായിരിക്കും ഇനി അമേരിക്കയുടെ തലപ്പത്തേയ്ക്ക് വരിക എന്ന് ലോകം മുഴുവനും ആകാംക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കെ അമേരിക്കയെ വിറപ്പിച്ച് ബോംബ് ഭീഷണി. വോട്ടെണ്ണലില്‍ ഏറെ നിര്‍ണ്ണായകമാകുന്ന ജോര്‍ജിയ, മിഷിഗണ്‍, അരിസോണ, വിസ്‌കോണ്‍സിന്‍ എന്നിവയിലെ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണികള്‍ വന്നത്. റഷ്യന്‍ ഇമെയില്‍ ഡൊമെയ്നുകളില്‍ നിന്നാണ് ഈ ഭീഷണികള്‍ വന്നിരിക്കുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം നിഷേധിച്ച് റഷ്യ രംഗത്ത് എത്തി. ഇത് അടിസ്ഥാനപരമായ ആരോപണം എന്നായിരുന്നു റഷ്യ വിശേഷിപ്പിച്ചത്.

അതേസമയം ഭീഷണികളൊന്നും ഇതുവരെ റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടായതാണെന്ന് വിശ്വസനീയമായ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഒരു പ്രസ്താവനയില്‍ പറഞ്ഞു. വ്യാജ ബോംബ് മുന്നറിയിപ്പുകളില്‍ പലതും റഷ്യന്‍ ഇമെയില്‍ ഡൊമെയ്നുകളില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് തോന്നുന്നു എന്നു മാത്രമാണ് എഫ്ബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

Us Election

Also Read: അഞ്ച് ലക്ഷം യുക്രെയ്ന്‍ സൈനികർ കൊല്ലപ്പെട്ടു, വിവരം പുറത്ത് വിട്ടത് റഷ്യൻ പ്രതിരോധ മന്ത്രാലയം!

ഇതിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഏറെ പ്രതീക്ഷയുള്ള ജോര്‍ജിയയിലാണ് രണ്ട് ഡസനിലധികം ഭീഷണികള്‍ ലഭിച്ചത്. ജോര്‍ജിയയിലെ ഫുള്‍ട്ടണ്‍ കൗണ്ടിയിലെ 177 പോളിംഗ് സ്റ്റേഷനുകളില്‍ 32 എണ്ണത്തിന് നേരെയുണ്ടായ ഭീഷണികളെ തുടര്‍ന്ന് അഞ്ച് സ്ഥലങ്ങള്‍ ഒഴിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് പോളിംഗ് സ്‌റ്റേഷനുകള്‍ വീണ്ടും തുറന്നു.

ബോംബുകളില്ലെന്ന് പോലീസ് സ്ഥിരീകരിക്കുന്നത് വരെ ലൊക്കേഷനുകളില്‍ വോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വിസ്‌കോണ്‍സിന്‍ സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ രണ്ട് പോളിംഗ് ലൊക്കേഷനുകളിലേക്കും ബോംബ് ഭീഷണികള്‍ വന്നിരുന്നെങ്കിലും അവിടെ വോട്ടെടുപ്പ് തടസപ്പെട്ടില്ല.

Russian President

Also Read: യുക്രെയിന്റെ വളര്‍ച്ചയും തളര്‍ച്ചയും

തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള സൂചനകള്‍ വെറും അപവാദം ആണെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ റഷ്യന്‍ എംബസി പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്നും ഭാവിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റഷ്യ പറഞ്ഞു. ‘ഞങ്ങള്‍ അമേരിക്കന്‍ ജനതയുടെ ഇഷ്ടത്തെ മാനിക്കുന്നു,’ എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരത്തെ പറഞ്ഞിരുന്നു.

യഥാര്‍ത്ഥത്തില്‍ അമേരിക്കയ്ക്ക് റഷ്യയെ പേടിയാണ്. റഷ്യയുടെ കൈവശമുള്ള ആണവായുധം തന്നെയാണ് കാരണം. റഷ്യ ഏതെങ്കിലും തരത്തില്‍ അത് പ്രയോഗിക്കുകയാണെങ്കില്‍ അതിന്റെ പരിണതഫലം
ഭയാനകമായിരിക്കും. അതേസമയം, അമേരിക്ക യുക്രെയിനെ മുന്‍നിര്‍ത്തി ഒരു യുദ്ധമുഖമാണ് തുറന്നതെങ്കില്‍ റഷ്യ അമേരിക്കയ്ക്കും അവരുടെ സഖ്യ രാജ്യങ്ങള്‍ക്കുമെതിരെ തുറന്നിരിക്കുന്നത് നാല് യുദ്ധമേഖലകളാണ്. അതായത് റഷ്യയെ ചൊറിയാന്‍ ശ്രമിച്ച അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ വന്‍ തിരിച്ചടിയാണ് നേരിടാന്‍ പോകുന്നത്. ഇസ്രയേല്‍ മാത്രമല്ല അമേരിക്കയുടെ സഹായം ഒന്നുകൊണ്ടു മാത്രം മുന്നോട്ടുപോകുന്ന ദക്ഷിണ കൊറിയയും തായ്‌വാനുമെല്ലാം വലിയ ആക്രമണ ഭീഷണിയാണിപ്പോള്‍ നേരിടുന്നത്.

Putin-Donald Trump

Also Read: അഴിഞ്ഞ് വീണത് അമേരിക്കയുടെയും ഇസ്രയേലിന്റെയും മുഖംമൂടി

1991-ല്‍ സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം , റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍സിന്‍ കീഴില്‍ അമേരിക്ക-റഷ്യ ബന്ധം പൊതുവെ ഊഷ്മളമായിരുന്നു . യെല്‍സിന്‍ പ്രസിഡന്റായതിന്റെ ആദ്യ വര്‍ഷങ്ങളില്‍, അമേരിക്കയും റഷ്യയും ഒരു സഹകരണ ബന്ധം സ്ഥാപിക്കുകയും ആയുധ നിയന്ത്രണം , തീവ്രവാദ വിരുദ്ധത, ബോസ്‌നിയയിലെ സംഘര്‍ഷം തുടങ്ങിയ ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു . യെല്‍സിന്റെ രണ്ടാം ടേമില്‍, അമേരിക്ക-റഷ്യ ബന്ധം കൂടുതല്‍ വഷളായി. യുഗോസ്ലാവിയയിലെ നാറ്റോ ഇടപെടല്‍ , പ്രത്യേകിച്ച്, 1999 ലെ കൊസോവോയിലെ നാറ്റോ ഇടപെടല്‍ യെല്‍സിന്‍ ശക്തമായി എതിര്‍ത്തു.

2000- ല്‍ വ്ളാഡിമിര്‍ പുടിന്‍ റഷ്യയുടെ പ്രസിഡന്റായതിനുശേഷം, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം ആദ്യം ശ്രമിച്ചു. എന്നാല്‍ റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന നയങ്ങള്‍ അമേരിക്ക പിന്തുടര്‍ന്നതോടെ കാര്യങ്ങള്‍ വീണ്ടും വഷളായി.

Borris Yelstin

Also Read: അപ്രതീക്ഷിത ആഘാതമുണ്ടാകും, ഇറാനിന് എതിരെ വന്‍ ആക്രമണത്തിന് ഇസ്രയേല്‍

2012-ല്‍ പുടിന്‍ റഷ്യന്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണം വീണ്ടെടുത്തതിനെത്തുടര്‍ന്ന് , റഷ്യ ക്രിമിയ പിടിച്ചടക്കിയതും യുക്രെയ്‌നിലെ റഷ്യന്‍ സൈനിക ഇടപെടലും കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വഷളായി. 2022 ല്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് , ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്ക് ശേഷമുള്ള ബന്ധം ഏറ്റവും താഴ്ന്ന നിലയിലെത്തി.

2016 നവംബര്‍ മധ്യത്തില്‍, ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, ഒബാമയുടെ ഭരണകൂടവുമായി റഷ്യക്കുണ്ടായിരുന്ന നല്ല ബന്ധത്തിന് വിള്ളല്‍വീണു. പുടിന് അമേരിക്കയുമായി സഹകരിച്ച് പോകാനായിരുന്നു താല്‍പ്പര്യമെങ്കിലും ട്രംപ് അധികാരത്തിലെത്തിയ ഉടന്‍ റഷ്യയുമായും പുടിനുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്ക റഷ്യയെ ഭയക്കുന്നത്.

Top