ഐഎസ് ഭീകരൻ റിസ്‌വാൻ അബ്ദുൽ ഹാജി അറസ്റ്റിൽ

ഐഎസ് ഭീകരൻ റിസ്‌വാൻ അബ്ദുൽ ഹാജി അറസ്റ്റിൽ
ഐഎസ് ഭീകരൻ റിസ്‌വാൻ അബ്ദുൽ ഹാജി അറസ്റ്റിൽ

ന്യൂഡൽഹി: ഐഎസ് ഭീകരൻ റിസ്‌വാൻ അബ്ദുൽ ഹാജി അലിയെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഇയാളെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 3 ലക്ഷം രൂപയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രഖ്യാപിച്ചിരുന്നത്.

ഡൽഹിയിലെ ദാര്യാഗഞ്ച് സ്വദേശിയാണ്. സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച മുൻപാണ് അറസ്റ്റ് എന്നതു സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ഐഎസിന്റെ പുണെ കേന്ദ്രീകരിച്ചുള്ള മൊഡ്യൂളിലായിരുന്നു ഇയാളുടെ പ്രവർത്തനം. അതിനിടെ, മാർച്ചിൽ എൻഐഎ പുണെയിലെ നാലു വസ്തുവകകൾ കണ്ടുകെട്ടി.

കോന്ധ്വ, പുണെ എന്നിവിടങ്ങളിലുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്. 11 പേരുടെ പേരിലുള്ളതായിരുന്നു ഇവ. ഇതിൽ മൂന്നുപേർ ഒളിവിലാണ്. ഐഇഡി നിർമാണം, ഭീകര പരിശീലനം, പദ്ധതിയൊരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇവിടെ നടന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ.

Top