‘ദിവ്യന് പൗരത്വത്തിന് അര്‍ഹതയുണ്ടോ’; മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ശശി തരൂര്‍

‘ദിവ്യന് പൗരത്വത്തിന് അര്‍ഹതയുണ്ടോ’; മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ശശി തരൂര്‍
‘ദിവ്യന് പൗരത്വത്തിന് അര്‍ഹതയുണ്ടോ’; മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ശശി തരൂര്‍

ഡല്‍ഹി: പ്രധാനമന്ത്രി ദിവ്യനാണെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോയെന്ന് നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വിമര്‍ശനം. ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന മോദിയുടെ വാദത്തെയാണ് ശശി തരൂര്‍ വിമര്‍ശിച്ചത്. ”ഒരു ദിവ്യന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോ? ഇല്ലെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണം”- തരൂര്‍ പരിഹസിച്ചു.

തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ് നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പരിഹസിച്ചിരുന്നു.

Top