CMDRF

ഐഫോണ്‍ 15 പ്രോയ്ക്ക് വില കുറയുന്നോ!

ഒരുപക്ഷേ ഐഫോണ്‍ 15 പ്രോയ്ക്ക് ലഭിക്കുന്ന അവസാന ഓഫറായിരിക്കുമിത്.

ഐഫോണ്‍ 15 പ്രോയ്ക്ക് വില കുറയുന്നോ!
ഐഫോണ്‍ 15 പ്രോയ്ക്ക് വില കുറയുന്നോ!

തിരുവനന്തപുരം: ആരുമൊന്ന് വാങ്ങാന്‍ കൊതിക്കുന്ന ഫോണ്‍ ആണ് ആപ്പിള്‍ ഐഫോണ്‍. പക്ഷെ അതിന്റെ വില കാരണം പലരും അത് വാങ്ങിക്കാറില്ല. എന്നാല്‍ ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഐഫോണ്‍ 16 പുറത്തിറങ്ങിയതോടെ മറ്റ് മോഡലുകള്‍ക്കെല്ലാം ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ടുകളാണ് ലഭിക്കുന്നത്. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ മാത്രമല്ല ഫ്ളിപ്പ്കാര്‍ട്ടിലും ആമസോണിലും വരെ ഡിസ്‌കൗണ്ട് ഇപ്പോള്‍ ലഭ്യമാണ്.

ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയതോടെ പ്രസക്തി കുറഞ്ഞെങ്കിലും ഫീച്ചറുകളില്‍ ഒട്ടും പിന്നിലല്ല ആപ്പിളിന്റെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളിലൊന്നായ ഐഫോണ്‍ 15 പ്രോ. ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്സ് സെയില്‍ 2024ല്‍ 89,999 രൂപയ്ക്ക് ഐഫോണ്‍ 15 പ്രോ സ്വന്തമാക്കാനുള്ള വഴിയൊരുങ്ങുകയാണ്.

Also Read: ആമസോണ്‍ സെയില്‍ ഇന്ന് മുതല്‍

ഫ്ളിപ്കാര്‍ട്ടില്‍ യഥാര്‍ഥത്തില്‍ 1,09,900 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ 15 പ്രോ. ഫ്ളിപ്കാര്‍ട്ട് ബിഗ്ബില്യണ്‍ ഡെയ്സ് സെയ്‌ലിനായി 99,999 രൂപയ്ക്കാണ് ഐഫോണ്‍ 15 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ 5,000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും 5,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫ്ളിപ്കാര്‍ട്ട് നല്‍കുന്നു. ഇതോടെ ഐഫോണ്‍ 15 പ്രോയുടെ വില 89,999 രൂപയായി താഴുന്നത്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വരുന്ന അടിസ്ഥാന വേരിയന്റിന്റെ വിലയാണിത്. ഐഫോണ്‍ 15 പ്രോയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം 256 ജിബി ഇന്റേണല്‍ മെമ്മറി വരുന്ന ഐഫോണ്‍ 15 പ്രോ മാക്സ് ഫ്ളിപ്കാര്‍ട്ട് വഴി വാങ്ങാനാവുക 1,09,900 രൂപയ്ക്കാണ്.

6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലെ, 48 എംപി + 12 എംപി + 12 എംപി ട്രിപ്പിള്‍ റീയര്‍ ക്യാമറയാണ് ഫോണിന്റെ പിന്‍ഭാഗത്ത് വരുന്നത്. സെല്‍ഫിക്കായി മുന്‍ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നതും 12 മെഗാപിക്സല്‍ ക്യാമറയാണ്. ആപ്പിളിന്റെ എ17 പ്രോ ചിപ്പില്‍ 6 കോര്‍ പ്രൊസസറോടെയാണ് ഐഫോണ്‍ 15 പ്രോയുടെ നിര്‍മാണം. 128 ജിബിക്ക് പുറമെ 256 ജിബി, 512 ജിബി, 1 ടിബി വേരിയന്റുകളും ഐഫോണ്‍ 15 പ്രോയ്ക്കുണ്ട്. ഒരുപക്ഷേ ഐഫോണ്‍ 15 പ്രോയ്ക്ക് ലഭിക്കുന്ന അവസാന ഓഫറായിരിക്കുമിത്.

Top