ചെയ്യുന്ന പാചകം എളുപ്പമാക്കാനും നമ്മൾ തയാറാക്കുന്ന വിഭവങ്ങൾ കൂടുതൽ രുചികരമാക്കുവാനും ഒരുപാട് നുറുങ്ങുകളുണ്ട്. അവയിൽ ചിലത് അറിഞ്ഞിരുന്നാൽ തന്നെ നമ്മുടെ അടുക്കള ജോലി വളരെ എളുപ്പത്തിലാക്കാം. പലപ്പോഴും പക്ഷെ നമ്മുടെ പ്രധാന വില്ലനായി മാറുന്ന ഒരു അടുക്കള പ്രശ്നമാണ് ചോർ വല്ലാണ്ട് വെന്തു പോകുന്നത് അല്ലെ. അപ്പോൾ ഇനിമുതൽ നമുക്ക് ആ ടെൻഷൻ ഒഴിവാക്കാം. അറിഞ്ഞിരിക്കാം അൽപ്പം അടുക്കള നുറുങ്ങുകൾ..
ബിരിയാണി
ബിരിയാണിയിൽ കുങ്കുമപ്പൂവ് അല്പം ചൂട് പാലിൽ കലക്കി തളിച്ചാൽ അതിന്റെ സ്വാദ് മെച്ചപ്പെടും. കൂടാതെ ബിരിയാണി പാകം ചെയ്യുന്നതിന് നെയ്യാണ് കൂടുതൽ നല്ലത്. ബിരിയാണിക്കുപയോഗിക്കുന്ന ഇറച്ചി പാകം ചെയ്യുന്നതിന് നാലഞ്ച് മണിക്കൂർ മുമ്പ് തൈര്, ഇഞ്ചി, വെളുത്തുള്ളി ഇവ അരച്ചതു കൂട്ടി യോജിപ്പിച്ച് പുരട്ടി വച്ചാൽ പെട്ടെന്നു വെന്തു കിട്ടും. ബിരിയാണി അരിക്കു നിറം കുറവാണെന്നു കണ്ടാൽ ചോറു വെന്തു വാർക്കുന്ന സമയത്ത് ഒരു മുറി ചെറുനാരങ്ങാ നീര് പിഴിഞ്ഞ് ചേർക്കുന്നതും നമ്മെ സഹായിക്കും, ബിരിയാണിക്കാണേൽ ഒരു കൊല്ലം പഴക്കംചെന്ന ബസ്മതി അരിയാണ് നല്ലത്. കീടങ്ങളുടെ ശല്യം ഒഴിവാക്കാൻ ആണെങ്കിൽ അരിയിൽ എണ്ണ പുരട്ടി വയ്ക്കുക.
Also Read: ഫോളിക് ആസിഡിന്‍റെ കുറവ് ശരീരം കാണിക്കുന്നുണ്ടോ? ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ഫ്രൈഡ് റൈസ്
ഫ്രൈഡ് റൈസിലാണെങ്കിൽ ചേർക്കുന്ന ഇറച്ചി, ചെമ്മീൻ മുതലായവ കുറച്ച് ചെറു നാരങ്ങാ നീരോ സോയാസോസോ പുരട്ടി കുറച്ച് സമയം വയ്ക്കുന്നത് അത് എളുപ്പം വേവാൻ സഹായിക്കും.ഫ്രൈഡ് റൈസിന്റെ സ്വാദുമെച്ചപ്പെടുത്താൻ ആണെങ്കിൽ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചു ചേർക്കുക.
നെയ്ച്ചോറ്
നെയ്ച്ചോറ് ഉണ്ടാക്കുകയാണെങ്കിൽ ചോറ് കുഴയാതെയിരിക്കാൻ അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം പാകം ചെയ്താൽ മതി. കൂടാതെ അലങ്കരിക്കാൻ ഉപയോഗിക്കുന്ന മുട്ടയിൽ അല്പം അരപ്പ് എണ്ണയിൽ വഴറ്റി പുരട്ടിയാൽ കൂടുതൽ സ്വാദുണ്ടായിരിക്കും. നെയ്ച്ചോറുണ്ടാക്കുമ്പോൾ ചോറു കുഴയാതിരിക്കാൻ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവച്ചതിനു ശേഷം പാകം ചെയ്താൽ മതി.
Also Read: ചെറിയ നാരങ്ങയുടെ വലിയ ഗുണങ്ങൾ
തൈര് സാദം
ഉണ്ടാക്കുന്നതിന് മുൻപ് അഥവാ അരി വേവിക്കുന്നതിന് മുമ്പ് ചെറുതായി ഒന്ന് ചൂടാക്കിയശേഷം പാകം ചെയ്താൽ തൈര് സാദം കൂടുതൽ പുളിക്കുകയില്ല. പുലാവ് ഉണ്ടാക്കുമ്പോൾ ചോറ് ഒട്ടിപ്പിടിക്കാതിരിക്കാൻ അരി വേവിക്കുന്ന സമയത്ത് ഒരു സ്പൂൺ വെണ്ണ ചേർക്കുക.
നോർമൽ റൈസ്
ചോറു കൂടുതൽ വെന്തുപോയാൽ അത് വാർക്കുമ്പോൾ പാത്രത്തിന്റെയും അടപ്പിന്റെയും ഇടയിൽ ഒരു ചെറിയ ടവ്വൽ വയ്ക്കുക. അപ്പോൾ അധികമുള്ള വെള്ളം ടവ്വൽ വലിച്ചെടുത്തുകൊള്ളും.
Also Read: എളുപ്പം തയ്യാറാക്കാം ചിക്കന്‍ ഫ്രൈ
അല്പം ഉപ്പുനീരു ചേർത്ത് അരി വാർത്താൽ ചോറിനു നല്ല ഉറപ്പുകിട്ടും. കൂടാതെ അരിയിൽ രണ്ടു റ്റീ സ്പൂൺ ഉപ്പു ചേർത്തു ചോറുണ്ടാക്കുക. ചോറിനു നല്ല വെണ്മ കാണുമെന്നു മാത്രമല്ല, പൊടിയുകയുമില്ല.