CMDRF

മുഖത്തെ കറുത്ത പാടുകളാണോ പ്രശ്‌നം; ഇവ പരീക്ഷിച്ച് നോക്കൂ

മുഖത്തെ കറുത്ത പാടുകളാണോ പ്രശ്‌നം; ഇവ പരീക്ഷിച്ച് നോക്കൂ
മുഖത്തെ കറുത്ത പാടുകളാണോ പ്രശ്‌നം; ഇവ പരീക്ഷിച്ച് നോക്കൂ

മുഖത്തുള്ള പാടുകള്‍ കാരണം പുറത്തൊന്നും പോകാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണോ നിങ്ങള്‍. എന്തൊക്കെ പരീക്ഷിച്ചിട്ടും പാടുകള്‍ മാറുന്നില്ലേ. പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകാം. അമിതമായി വെയില്‍ കൊള്ളുന്നത്, മുഖക്കുരു മൂലം തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകാം. കറുത്തപാട് അകലാന്‍ താഴെ പറയുന്നവ ഒന്ന് പരീക്ഷിച്ച് നോക്കൂ.

നാരങ്ങാ- തേന്‍

നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്ത് മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം.

കറ്റാര്‍വാഴ ജെല്‍

മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിനായി കറ്റാര്‍വാഴ ജെല്‍ കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.

ഓറഞ്ച് ഫേസ് പാക്ക്

മൂന്ന് ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിക്കുക. ശേഷം രണ്ട് ടീസ്പൂണ്‍ ഓറഞ്ച് പീല്‍ പൗഡറും രണ്ട് ടീസ്പൂണ്‍ തൈരും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

പപ്പായ ഫേസ് പാക്ക്

നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട്- മൂന്ന് തവണ ഇത് പരീക്ഷിക്കാം.

തക്കാളി നീര്

മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് തക്കാളി നീര് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.

കോഫി

മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാന്‍ കോഫി കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

Top