CMDRF

ലോകം അവസാനത്തിലേക്കോ…

ഈ വർഷം ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ കൂടുതൽ ജലക്ഷാമം ഉണ്ടാകുമെന്ന് WMO യുടെ ഹൈഡ്രോളജി ഡയറക്ടർ സ്റ്റെഫാൻ ഉഹ്ലെൻബ്രൂക്ക് മുന്നറിയിപ്പ് നൽകി

ലോകം അവസാനത്തിലേക്കോ…
ലോകം അവസാനത്തിലേക്കോ…

ഗോള ജലസ്രോതസ്സുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പുറത്തിറക്കിയ റിപ്പോർട്ട് ആശങ്കയുളവാക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ നദികളിൽ ഭയപ്പെടുത്തും വിധം വെള്ളം താഴുന്നു. ആമസോൺ, മിസിസിപ്പി, ഗംഗ എന്നീ നദീ തടങ്ങളിൽ കഴിഞ്ഞ വർഷം അഭൂതപൂർവമായ രീതിയിലാണ് ജലനിരപ്പ് താഴ്ന്നത്.

33 വർഷത്തെ ഡാറ്റ വിശകലനം ചെയ്യുന്ന “സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വാട്ടർ റിസോഴ്‌സസ്” റിപ്പോർട്ടിൽ പ്രധാന നദീതടങ്ങളിൽ നീണ്ടുനിൽക്കുന്ന വരൾച്ചയുടെ ഗുരുതരമായ ആഘാതത്തെക്കുറിച്ച് വ്യക്തമായി പറയുന്നു. 50 വർഷത്തിനിടയിലെ ഏറ്റവും വലിയ ഹിമാനികൾക്ക് വലിയ രീതിയിൽ ഭാരം നഷ്ടപ്പെട്ടു. വർഷത്തിൽ 600 ജിഗാ ടൺ ജലമാണ് നഷ്ടപ്പെട്ടത്. യൂറോപ്പിലെയും സ്കാൻഡിനേവിയയിലെയും ഹിമാനികൾ നിറഞ്ഞ നദികളിൽ താൽക്കാലികമായി നദികൾ നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ഹിമാനികളുടെ വലിപ്പം കുറയുന്നത് തുടരുന്നതിനാൽ വരും വർഷങ്ങളിൽ അളവ് ഗണ്യമായി കുറയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Also Read: എല്ലാ പിൻഗാമികളെയും ഇല്ലാതാക്കിയെന്ന് നെതന്യാഹു;ഇസ്രയേലിൽ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം

ഈ വർഷം ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ കൂടുതൽ ജലക്ഷാമം ഉണ്ടാകുമെന്ന് WMO യുടെ ഹൈഡ്രോളജി ഡയറക്ടർ സ്റ്റെഫാൻ ഉഹ്ലെൻബ്രൂക്ക് മുന്നറിയിപ്പ് നൽകി. 2024-ൽ ആവർത്തിച്ചുള്ള ആമസോൺ വരൾച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Top