നമ്മുടെ ശരീരത്തിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞ് അത് സന്ധികളുടെയും വൃക്കകളുടെയും ആരോഗ്യത്തെ വളരെ മോശമായി ബാധിക്കാം. അതേസമയം ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങൾക്കും ഇത് കാരണമാകും. എന്നാൽ ഇത്തരത്തിൽ ശരീരത്തിൽ യൂറിക് ആസിഡിൻറെ അളവ് കൂടുന്നത് തടയാൻ രാവിലെ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഇഞ്ചി
ആൻറി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയ ഇഞ്ചി ചായ രാവിലെ കുടിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിൻറെ അളവ് കൂടുന്നത് തടയാനും ഗൗട്ട് സാധ്യത കുറയ്ക്കാനും സഹായിക്കും.
വാഴപ്പഴം
പതിവായി ഓരോ വാഴപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ നമ്മെ സഹായിക്കും.
നെല്ലിക്ക
ശരീരത്തിൽ ഉണ്ടാവുന്ന ഉയർന്ന യൂറിക് ആസിഡിൻറെ അളവുമായി ബന്ധപ്പെട്ട വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, ആൻറി ഓക്‌സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ഇത് കഴിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ അത് പിന്തുണയ്ക്കുകയും ചെയ്യും.
ചെമ്പരത്തി ചായ
ചെമ്പരത്തി ചായയിൽ ആൻറി ഓക്സിഡൻറുകളും മറ്റും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അത് രാവിലെ കുടിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിൻറെ അളവ് കൂടുന്നത് തടയാൻ സഹായിക്കും.
യോഗർട്ട്
ഫാറ്റ് കുറഞ്ഞ യോഗർട്ട് കഴിക്കുന്നത് വഴി യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും.
ആപ്പിൾ സൈഡർ വിനഗർ
കൂടാതെ നമ്മുടെ ഭക്ഷണത്തിൽ ആപ്പിൾ സൈഡർ വിനഗർ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
നട്സ്
നട്സിൽ ഉൾപ്പെട്ട ബദാം, അണ്ടിപ്പരിപ്പ് പോലെയുള്ളവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: വായനക്കാർ തീർച്ചയായും ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.