നിങ്ങളുടെ കുഞ്ഞ് ഭക്ഷണം കഴിക്കുന്നത് കുറവാണോ!

ആരോഗ്യത്തിന് അനുയോജ്യമായ രീതിയിലുള്ള ഭക്ഷണങ്ങൾ കൃത്യമായി കുട്ടികൾക്ക് നൽകേണ്ടത് വളരെ പ്രധാനമാണ്

നിങ്ങളുടെ കുഞ്ഞ് ഭക്ഷണം കഴിക്കുന്നത് കുറവാണോ!
നിങ്ങളുടെ കുഞ്ഞ് ഭക്ഷണം കഴിക്കുന്നത് കുറവാണോ!

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് അമ്മമാർക്ക് വലിയ തലവേദന തന്നെയാണ്. ഒരു പ്രായം കഴിഞ്ഞാൽ കുട്ടികൾ വളരെ സെലക്ടീവായിട്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്. അത് വേണ്ട, ഇത് വേണ്ട, ഇഷ്ടമല്ല തുടങ്ങി പല തരത്തിലുള്ള തലവേദനകളാണ് അമ്മമാർക്ക് കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ. ഇത് കാരണം ശരിയായ പോഷകങ്ങൾ അവർക്ക് ശരീരത്തിലേക്ക് എത്താത്തതും ഒരു വലിയ വെല്ലുവിളിയാണ്. ആരോഗ്യത്തിന് അനുയോജ്യമായ രീതിയിലുള്ള ഭക്ഷണങ്ങൾ കൃത്യമായി കുട്ടികൾക്ക് നൽകേണ്ടത് വളരെ പ്രധാനമാണ്.

കൊച്ചു കുട്ടികൾക്ക് പൊതുവെ വ്യത്യസ്ത ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണ്. പല നിറത്തിലുള്ള ഭക്ഷണങ്ങൾ ഓരോ ദിവസം നൽകുന്നത് അവരെ ഭക്ഷണത്തോടുള്ള ഇഷ്ടം കൂട്ടാൻ ഏറെ സഹായിക്കും. പല നിറത്തിലുള്ള പഴങ്ങൾ പച്ചക്കറികൾ എന്നിവയൊക്കെ പ്ലേറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. നല്ല ഓറഞ്ച്, ചുവപ്പ്, പച്ച അങ്ങനെ നിറങ്ങളാൽ സമ്പുഷ്ടമാക്കാൻ ശ്രമിക്കുക. എന്നാൽ പോഷകത്തിൻ്റെ കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യാനും പാടില്ല. ജങ്ക് ഫുഡുകൾ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കഴിപ്പിക്കാൻ ശ്രമിക്കുക.

Also Read: പല്ലുകളിലെ മഞ്ഞ നിറം മാറ്റാൻ വീട്ടിൽ പരീക്ഷിക്കേണ്ട കാര്യങ്ങൾ

കുട്ടികൾ പലപ്പോഴും മുതിർന്നവരെ കണ്ടാണ് എല്ലാ കാര്യങ്ങളും അനുകരിക്കുന്നത്. പ്രത്യേകിച്ച് മാതാപിതാക്കൾ ചെയ്യുന്ന കാര്യങ്ങൾ അവർ അനുകരിക്കുന്നത് പതിവാണ്. മാതാപിതാക്കൾ വ്യത്യസ്തമായ ഭക്ഷണം കഴിച്ചാൽ കുട്ടികളും അതുപോലെ ചെയ്യാൻ ശ്രമിക്കും. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൻ്റെ രുചിയെയും ആകൃതിയെയുമൊക്കെ കുറിച്ച് കുട്ടികളോട് സംസാരിക്കുക.

കുഞ്ഞുങ്ങളുടെ വയർ പൊതുവെ വളരെ ചെറുതാണ്. മുതിർന്നവർ കഴിക്കുന്നത് പോലെ കുഞ്ഞുങ്ങൾ കഴിക്കണമെന്ന് വാശി പിടിക്കാൻ പാടില്ല. ഇഷ്ടമുള്ള ഭക്ഷണത്തോടൊപ്പം പുതിയ ഭക്ഷണങ്ങളും അവർക്ക് നൽകി ശീലിക്കുക. കുറച്ചാണെങ്കിലും പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകാൻ ശ്രമിക്കണം. പുതിയ ഭക്ഷണങ്ങൾ വേഗത്തിൽ അവർ കഴിക്കണമെന്നില്ല, എന്നാൽ ചെറിയ അളവ് കഴിച്ചാൽ പോലും അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക.

Top