അൽഐൻ: ഇന്ത്യൻ സോഷ്യൽ സെൻ്റർ അൽഐൻ വാർഷിക പൊതുയോഗവും 2024- 25 വർഷത്തേ ക്കുള്ള പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും 28ന് ചൊവ്വാഴ്‌ച ഐ.എസ്.സി അങ്കണത്തിൽ യു.എ.ഇ കമ്യൂണിറ്റി ഡെവലപ്മെൻ്റ് അധികാരികളുടെ സാന്നിധ്യത്തിൽ വൈകിട്ട് ആറിന് ആരംഭിക്കും.
പൊതുയോഗത്തിനു ശേഷം രാത്രി എട്ടു മുതൽ 11.30 വരെ വോട്ടവകാശം രേഖപ്പെടുത്താം. വോട്ട് ചെയ്യാ നെത്തുന്ന വോട്ടവകാശമുള്ള ഐ.എസ്.സി അംഗങ്ങൾ മെംബർഷിപ് കാർഡും എമിറേറ്റ്സ് ഐഡിയും കൈയിൽ കരുതേണ്ടതാണെന്ന് ഇലക്ഷൻ ഓഫിസർ അറിയിച്ചു.