ഐഎസ്സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസില്‍ 99.47%, പന്ത്രണ്ടാം ക്ലാസില്‍ 98.19% വിജയം

ഡല്‍ഹി: ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.cisce.org, results.cisce.org എന്നീ വെബ്‌സൈറ്റ് വഴി ഫലം അറിയാം. 99.47ശതമാനമാണ് രാജ്യത്താകെ ഐസിഎസ്ഇ വിജയശതമാനം. 98.19% ആണ് ഐസ് സി വിജയം. ഐസിഎസ്ഇയില്‍ 99.65 വിജയശതമാനം പെണ്‍കുട്ടികളും 99.31 % ആണ്‍കുട്ടികളുമാണ് വിജയിച്ചത്. ഐഎസ് സിയില്‍ പെണ്‍കുട്ടികളുടെ വിജയം 98.92ശതമാനവും ആണ്‍കുട്ടികളുടേത്
97.53%വുമാണ്.

കേരളം അടങ്ങുന്ന തെക്കന്‍ മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99.95% പേരും പന്ത്രണ്ടാം ക്ലാസില്‍ വിജയിച്ചു. കേരളത്തില്‍ പത്താം ക്ലാസില്‍ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു.ഐസിഎസ്ഇയില്‍ സംസ്ഥാനത്ത് 160 സ്‌കൂളുകളിലും ഐഎസ്സിയില്‍ സംസ്ഥാനത്ത് 72 സ്‌കൂളുകളുമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഐസിഎസ്ഇ വിഭാഗത്തില്‍ 7186 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇവരില്‍ 3512 പേര്‍ ആണ്‍കുട്ടികളും 3674 പേര്‍ പെണ്‍കുട്ടികളുമായിരുന്നു. ഐഎസ്സിയില്‍ പരീക്ഷയെഴുതിയ 2822 വിദ്യാര്‍ത്ഥികളില്‍ 1371 ആണ്‍കുട്ടികളും 1451 പേര്‍ പെണ്‍കുട്ടികളുമാണ്.

Top