മുല്ലപ്പൂവ് ചൂടാൻ മാത്രം ഉള്ളതല്ലട്ടോ…

മുല്ലപ്പൂവ് ചൂടാൻ മാത്രം ഉള്ളതല്ലട്ടോ…
മുല്ലപ്പൂവ് ചൂടാൻ മാത്രം ഉള്ളതല്ലട്ടോ…

മുല്ലപ്പൂ ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ? എപ്പോഴെങ്കിലും നിങ്ങൾ മുല്ലപ്പൂവ് ചായ കുടിച്ചിട്ടുണ്ടോ? ഒന്ന് കുടിച്ചു നോക്കിയാലോ. ആദ്യം ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

വേണ്ട ചേരുവകൾ

ഉണക്കിയ മുല്ലപ്പൂവ് 100 ഗ്രാം
ചായ പൊടി 1 സ്പൂൺ
വെള്ളം 2 ഗ്ലാസ്‌
പഞ്ചസാര / തേൻ 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഉണക്കിയ മുല്ലപ്പൂവിനെ കുറച്ചു വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. ഒരു 5 മിനിറ്റ് അടച്ചു വച്ചതിനുശേഷം ഇത് നന്നായിട്ട് തിളപ്പിക്കുക. ശേഷം അതിലേക്ക് ചായപ്പൊടി കൂടി ചേർത്തു കൊടുക്കാം. ഒന്നുടെ തിളച്ച് വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയോ തേനോ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അരിച്ചെടുത്തോളൂ..കിടിലൻ മുല്ലപ്പൂ ചായ റെഡി.

Top