ഗാസ: ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 28 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായും 120 പേര്‍ക്കു പരുക്കേറ്റതായും ആരോഗ്യവിഭാഗം അറിയിച്ചു. ഒക്ടോബര്‍ 7 മുതലുള്ള ആക്രമണങ്ങളില്‍ 43,764 പേരാണു കൊല്ലപ്പെട്ടത്. ബെയ്ത്ത് ലഹിയയില്‍ 3 ഇസ്രയേല്‍ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസിന്റെ സായുധവിഭാഗം അവകാശപ്പെട്ടു. ഇസ്രയേല്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല, ഇതേസമയം, ദെയ്‌റല്‍ ബലാഹിലെ സംഭരണകേന്ദ്രത്തിലേക്ക് അവശ്യ സാധനങ്ങളുമായി പോയ ട്രക്കുകള്‍ക്കു നേരെ ആക്രമണമുണ്ടായി.
Also Read:ട്രംപിനും മസ്കിനും സ്വന്തം ബിസിനസ്സ് തകരുമെന്ന ഭയം ! യുദ്ധം വേണ്ട, ഇറാനുമായി ചർച്ച നടത്തി മസ്ക്
ബെയ്‌റൂട്ടിലെ ഹിസ്ബുള്ള നിയന്ത്രിതമേഖലകളില്‍ രൂക്ഷമായ ആക്രമണം തുടര്‍ന്നു. കിഴക്കന്‍ ലെബനനിലെ സിവില്‍ ഡിഫന്‍സ് കേന്ദ്രത്തില്‍ വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബാല്‍ബെക് പ്രവിശ്യയിലെ ദൗരിസിലെ അടിയന്തര ദൗത്യസംഘാംഗങ്ങളാണ് കൊല്ലപ്പെട്ടത്. യുദ്ധത്തില്‍ പരുക്കേറ്റവര്‍ക്കു വൈദ്യസഹായം എത്തിക്കുന്ന സിവില്‍ ഡിഫന്‍സ് സേനയ്ക്കു ഹിസ്ബുല്ലയടക്കമുള്ള സംഘടനകളുമായി ബന്ധമില്ല. ദക്ഷിണ ലബനനിലെ അറബ്‌സാലിം ഗ്രാമത്തില്‍ ആരോഗ്യകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഡമാസ്‌കസിലും പരിസരത്തും ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.