CMDRF

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം; രണ്ട് പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം; രണ്ട് പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം; രണ്ട് പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു

ജറുസലം; വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന രണ്ട് പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജെനിൻ മേഖലയിൽ സായുധ പോരാളികൾക്കെതിരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പത്തു മാസമായി ഗാസയിൽ നടക്കുന്ന പോരാട്ടത്തിന് അറുതി വരുത്തുന്നതിനായി ദോഹയിൽ അടുത്തയാഴ്ച സമാധാന ചർച്ച ആരംഭിക്കാനിരിക്കെയാണ് വീണ്ടും അക്രമം ഉണ്ടായത്.

Top