ഗാസയില്‍ അഭയാര്‍ത്ഥി ക്യാംപായിരുന്ന സ്‌കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം

ഗാസയില്‍ അഭയാര്‍ത്ഥി ക്യാംപായിരുന്ന സ്‌കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം
ഗാസയില്‍ അഭയാര്‍ത്ഥി ക്യാംപായിരുന്ന സ്‌കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം

ഗാസ: അഭയാര്‍ത്ഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസാ സ്ട്രിപ്പിലെ സ്‌കൂളിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. നസ്‌റത്ത് അഭയാര്‍ത്ഥി ക്യാംപിന് നേരെ ആക്രമണമുണ്ടായപ്പോള്‍ ഇവിടെയുണ്ടായിരുന്നവര്‍ അഭയം തേടിയ സ്‌കൂള്‍ ആണ് ആക്രമിക്കപ്പെട്ടത്. തിരക്കേറിയ ചന്തയ്ക്ക് സമീപമുള്ള സ്‌കൂളിന്റെ മുകള്‍ നിലകളാണ് ആക്രമിക്കപ്പെട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ ബിബിസിയോട് പ്രതികരിക്കുന്നത്. ഏഴായിരത്തിലേറെ പേരാണ് ഈ സ്‌കൂളില്‍ അഭയം തേടിയിരുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യോമാക്രമണത്തില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം.


നാലാം തവണയാണ് ഇത്തരത്തില്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണമുണ്ടാവുന്നതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ മാധ്യമപ്രവര്‍ത്തകരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 7ന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ നൂറിലേറെ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്ത്ഔട്ട് ബോര്‍ഡേഴ്‌സ് വിശദമാക്കുന്നത്. അതേസമയം സ്‌കൂളിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സേന വിശദമാക്കി. സാധാരണക്കാര്‍ക്ക് അപകടമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ ശേഖരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം വിശദമാക്കുന്നത്. ഹമാസ് തീവ്രവാദികള്‍ സ്‌കൂളില്‍ ഒളിഞ്ഞാവളമാക്കിയിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടുള്ളത്. നിരവധി സ്‌കൂളുകളും യുഎന്‍ സാഹചര്യങ്ങളുമാണ് യുദ്ധം തുടങ്ങിയ ശേഷം 1.7 മില്യണ്‍ ജനങ്ങള്‍ അഭയസ്ഥാനമാക്കിയിട്ടുള്ളത്.

Top