CMDRF

യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്
യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

സനാ: യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം. ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേയാണ് ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും 87 പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച ടെല്‍ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേല്‍ ഹുദൈദ തുറമുഖം ആക്രമിച്ചത്.

ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായെന്നും തുറമുഖത്തെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്ക് തീപിടിച്ചതായുമാണ് റിപ്പോര്‍ട്ടുകളിലുള്ളത്. തുറമുഖത്ത് വന്‍തോതില്‍ തീ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Top