CMDRF

ഇസ്രയേലിൽ ആക്രമണം നടത്തി ഇറാൻ; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി

അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

ഇസ്രയേലിൽ ആക്രമണം നടത്തി ഇറാൻ; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി
ഇസ്രയേലിൽ ആക്രമണം നടത്തി ഇറാൻ; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി

ജറുസലേം: ഇസ്രയേലിൽ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിൽ ഉടനീളം അപായ സൈറൻ നൽകി. ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി.

ഇറാൻ 100 -ലധികം മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. ഇതിനിടെ ടെൽ അവീവിലെ ജാഫയിൽ വെടിവെപ്പ് ഉണ്ടായി. റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. രണ്ടുപേരാണ് വെടിയുതിർത്തത്. നാല് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ​ഗുരുതരമാണ്. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.

ജനങ്ങൾ കനത്ത ജാ​ഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ‌ ബങ്കറുകളിൽ തുടരണമെന്നും നിർദേശം നൽ‌കി. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്.

Top