അധിനിവേശ ജുലാൻ കുന്നുകളിലെ ഫുട്ബോൾ മൈതാനത്ത് 11 പേരുടെ മരണത്തിനിടയാക്കിയ റോക്കറ്റ് ആക്രമണത്തിന് ഹിസ്ബുള്ള കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രായേൽ. ലെബനന്‍ അതിര്‍ത്തിയില്‍ ഏഴ് ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അക്രമത്തിൽ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഇസ്രയേലിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ശനിയാഴ്ച നടന്ന ഫുട്‌ബോള്‍ പിച്ചിലെ ആക്രമണം.അക്രമണത്തിന് പിന്നാലെതന്നെ പ്രതികരണവുമായി ബെഞ്ചമിൻ നെതന്യാഹു എത്തിയിരുന്നു. എന്നാല്‍ ജുലാൻ കുന്നുകളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് ഇസ്രായേലിന്റെ റോക്കറ്റാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ഐക്യരാഷ്ട്രസഭയോട് വ്യക്തമാക്കിയിരുന്നു.
ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ ഗോലാന്‍ കുന്നുകളുടെയും ലെബനന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഹെര്‍മോണ്‍ പര്‍വതത്തിന്റെ ചരിവുകളില്‍ അടുത്തുള്ള സൈനിക കോമ്പൗണ്ടിലായിരുന്നു ആക്രമണം നടത്തിയത്.