CMDRF

ഖാൻ യൂനിസിൽ സുരക്ഷാമേഖലയിൽ ബോംബിട്ട് ഇസ്രയേൽ

ഖാൻ യൂനിസിൽ സുരക്ഷാമേഖലയിൽ ബോംബിട്ട് ഇസ്രയേൽ
ഖാൻ യൂനിസിൽ സുരക്ഷാമേഖലയിൽ ബോംബിട്ട് ഇസ്രയേൽ

ഗാസ; തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽനിന്ന് ആളുകളെ വീണ്ടുമൊഴിപ്പിക്കാൻ ഇസ്രയേൽ ശ്രമം. നഗരത്തിന്റെ കിഴക്കൻ മേഖലയിലു‍ൾപ്പെടെ ആക്രമണവും രൂക്ഷമാക്കി. അൽ മവാസിയിൽ സുരക്ഷിത മേഖലയായി തീരുമാനിക്കപ്പെട്ടിരുന്ന പ്രദേശത്ത് ബോംബിട്ടു.

ഇവിടെ പത്തോളം പേർ കൊല്ലപ്പെട്ടു. ഇവരിൽ 2 മാധ്യമപ്രവർത്തകരുമുണ്ട്. ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം ഇതോടെ 165 ആയി. ഖാൻ യൂനിസിൽ മുപ്പതോളം ഇടങ്ങളിലാണ് ഇന്നലെ ഇസ്രയേൽ ആക്രമണം നടത്തിയത്.

സംഘർഷം അവസാനിപ്പിക്കാനുള്ള ആഹ്വാനവുമായി സമാധാനചർച്ചയിലെ മധ്യസ്ഥരുൾപ്പെടെ രംഗത്തെത്തി. ഇസ്രയേലും ഹമാസും വെടിനിർത്തൽ ചർച്ചകളിലേക്കു മടങ്ങണമെന്ന് ഖത്തറും ഈജിപ്തും യുഎസും ആവശ്യപ്പെട്ടു. ദോഹയിലോ കയ്റോയിലോ 15ന് ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് ആവശ്യം.

ഇപ്പോൾ പരിഗണനയിലുള്ള വെടിനിർത്തൽ കരാറിൽ എത്രയും വേഗം തീരുമാനമുണ്ടാക്കണമെന്നും പറഞ്ഞു. മാസങ്ങളെടുത്തു തയാറാക്കിയ വെടിനിർത്തൽ വ്യവസ്ഥകൾ ഇനി നടപ്പാക്കേണ്ട താമസമേ ഉള്ളെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്.

Top