ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസിയെ നിരോധിച്ച് ഇസ്രായേൽ

ഗാസയിലും വെസ്റ്റ്ബാങ്കിലും പ്രവര്‍ത്തിക്കുന്നതിന് പൂര്‍ണമായ വിലക്കാണ് ഏജന്‍സിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസിയെ നിരോധിച്ച് ഇസ്രായേൽ
ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസിയെ നിരോധിച്ച് ഇസ്രായേൽ

ജറുസലേം: ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ സഹായ ഏജന്‍സിയായ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇസ്രയേല്‍. പലസ്തീന്‍ അഭയാര്‍ത്ഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യവികസനത്തിനും പിന്തുണ നല്‍കുന്ന സഹായ ഏജന്‍സിയാണ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ്. ഗാസയിലും വെസ്റ്റ്ബാങ്കിലും പ്രവര്‍ത്തിക്കുന്നതിന് പൂര്‍ണമായ വിലക്കാണ് ഏജന്‍സിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇസ്രയേല്‍ സര്‍ക്കാരോ സൈന്യമോ നല്‍കുന്ന പ്രവേശന പെര്‍മിറ്റില്ലാതെ സംഘടനയിലെ അംഗങ്ങള്‍ക്ക് ഇനി മുതല്‍ ഇസ്രയേലില്‍ പ്രവേശനം അനുവദിക്കില്ല. പലസ്തീന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്ന ഐക്യരാഷ്ട്രസഭയ്ക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. ഏജന്‍സിയില്‍ ഹമാസ് അംഗങ്ങളുണ്ടെന്നും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ അവര്‍ക്ക് പങ്കുണ്ടെന്നും ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Also Read : വ്യോമാക്രമണം നടത്താന്‍ ഇസ്രായേല്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നു; യുഎന്നില്‍ പരാതി നല്‍കി ഇറാഖ്

ഇത് പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷത്തിലാക്കാനാണ് സാധ്യത. വടക്കന്‍ ഗാസയിലെ ജനവാസ മേഖലയിലും അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ വ്യാപക നഷ്ടം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടുത്ത ദിവസമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top